പ്രണയദിനത്തില്‍ ഒരു ഐഎഎസ് വിവാഹത്തിന് സാക്ഷ്യം വഹിച്ച് കോഴിക്കോട്

പ്രണയദിനത്തില്‍ ഒരു ഐഎഎസ് വിവാഹത്തിന്  സാക്ഷ്യം വഹിച്ച്  കോഴിക്കോട്
ias-_bignews.kerala-1

സെന്റ് വാലന്റൈനിന്റെ ഓർമ്മ പുതുക്കുന്ന ഈ പ്രണയ ദിനത്തിൽ ഒരു ഐ എ എസ്  പ്രണയസാഫല്യത്തിന് കോഴിക്കോട് നഗരം സാക്ഷിയായി. കർണാടകയിലെ ദാവൻഗരെ ജില്ലാപഞ്ചായത്ത് ചീഫ് എക്സിക്യുട്ടീവ് ഓഫിസർ (സിഇഒ) കോഴിക്കോട് സ്വദേശി അശ്വതി സെലുരാജും ദാവൻഗരെ  കലക്ടർ ബഗാഡി ഗൗതവും ടഗോർ സെന്റിനറി ഹാളിൽവെച്ച് വിവാഹിതരായി. ആന്ധ്ര വിശാഖപട്ടണം സ്വദേശിയായ ബഗാഡി ഗൗതം സിവില്‍ സര്‍വ്വീസ് അക്കാദമിയില്‍ അശ്വതിയുടെ സീനിയറായിരുന്നു. ഗൗതം 2009 ബാച്ചുകാരനും അശ്വതി 2013 ബാച്ചിലെ ഐ എ എസു കാരിയും. നാലര വര്‍ഷം നീണ്ട സൗഹൃദമാണ് വിവാഹത്തിലെത്തിയത്. ഇരുവരുടേയും ഐ എ എസ് സുഹൃത്തുക്കളും വിവാഹത്തിനെത്തി.

ദാവന്‍ഗരെ ജില്ലയുടെ മുഖഛായ മാറ്റിയ ഉദ്യോഗസ്ഥ ആയാണ് അശ്വതി അറിയപ്പെടുന്നത്. കുടിവെള്ളമില്ലാത്ത ജില്ലയിലെ ഓരോ വീട്ടിലും ദിവസം 22 ലിറ്റര്‍ കുടിവെള്ളമെത്തിച്ച ഉദ്യോഗസ്ഥ, ആരോഗ്യം, വിദ്യാഭ്യാസം, ശുചിത്വം എന്നീ 29 വകുപ്പുകളുടെ ചുമതലയുള്ള ഓഫീസര്‍. കോഴിക്കോട് ചേവായൂരിലെ ടി ബി സെലുരാജ് പുഷ്പ ദമ്പതികളുടെ മകളാണ് അശ്വതി സെലുരാജ്.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ