ഐഡഹോ ബോയ്‌സി മലയാളികൾ ഓണം ആഘോഷിച്ചു

Share

കോവിഡ് മഹാമാരിക്ക് ശേഷം ഐഡഹോ ബോയ്‌സി മലയാളി കൂട്ടായ്മ ഓണാഘോഷം ബോയ്‌സി കൊളംബിയ റെക്രീയേഷൻ സെന്ററിൽ വെച്ച് ആഘോഷിച്ചു. കഴിഞ്ഞ വർഷം കോവിഡ് മാനദണ്ഡങ്ങൾക്ക് അനുസരിച്ചു ഓൺലൈൻ ആഘോഷങ്ങളിലേക്ക് ചുരുക്കിയതിനാൽ ഇത്തവണത്തെ ഓണത്തിന് കൂടുതൽ ആളുകൾ പങ്കെടുത്തിരിന്നു എന്നത് ശ്രദ്ധേയമാണ്.

കേരളത്തിന്റെ തനത് ശൈലിയിൽ ഉള്ള നൃത്തനൃത്ത്യങ്ങൾ , കുട്ടികൾക്കും സ്ത്രീകൾക്കും ആയുള്ള പ്രത്യേകം വടംവലി എന്നിങ്ങനെ വിവിധ കായിക കലാപരിപാടികള്‍ ആഘോഷവേളയിൽ വേദിയിൽ അരങ്ങേറി.'

മലയാളികളുടെ ഗൃഹാതുരത്വത്തിന്റെ ഓർമ്മകളിലേക്ക് കൊണ്ടുപോകതക്കത്തിലുള്ള ഓണപൂക്കളവും, തിരുവാതിരകളിയും, നാടൻപാട്ടും ചടങ്ങിന്റെ മാറ്റ് കൂട്ടി. പരിപാടികള്‍ക്ക് ശേഷം വിപുലമായ രീതിയില്‍ ഓണ സദ്യയുണ്ടായിരുന്നു.

കേരളത്തിൽ നിന്നും ഒരുപാട് അകലെ ആണെങ്കിലും കുട്ടികളെ ഉൾപ്പെടുത്തി മാസങ്ങളോളം നീണ്ടുനിന്ന പരിശീലനങ്ങളോട് കൂടിയുള്ള ഇത്തരം പരിപാടികൾ പുതിയ തലമുറ മലയാളികൾക്ക് കേരളത്തിന്റെ സംസ്കാരവും രുചി വൈവിധ്യങ്ങളും പകർന്നു നൽകുന്ന വേദി ആകും എന്നുള്ളതിൽ സംശയം ഇല്ല. മഞ്ജു, ടോം, ബിനി, ഷീബ ഓണാഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ