രാജ്യത്തെ കഷിയിടങ്ങള്‍ സ്മാര്‍ട്ടാക്കാൻ ഇഫ്കോ

രാജ്യത്തെ കഷിയിടങ്ങള്‍ സ്മാര്‍ട്ടാക്കാൻ ഇഫ്കോ
metrovaartha_2023-07_6691668c-3d99-4265-ad65-7f338a1b8e9f_drone

കൊ​ച്ചി: രാ​ജ്യ​ത്തെ ക​ര്‍ഷ​ക സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളു​ടെ കൂ​ട്ടാ​യ്മ, ഇ​ഫ്കോ 2500 അ​ഗ്രി ഡ്രോ​ണു​ക​ളും 2500 ഇ​ല​ക്‌​ട്രി​ക് ത്രീ ​വീ​ല​ര്‍ ലോ​ഡ​ര്‍ വാ​ഹ​ന​ങ്ങ​ളും വാ​ങ്ങി രാ​ജ്യ​ത്തെ കൃ​ഷി​യെ​യും കൃ​ഷി​യി​ട​ങ്ങ​ളെ​യും ഡി​ജി​റ്റ​ല്‍വ​ത്ക​രി​ച്ച് സ്മാ​ര്‍ട്ടാ​ക്കാ​നൊ​രു​ങ്ങു​ന്നു.

ഇ​ഫ്കോ​യു​ടെ ന​വീ​ന ക​ണ്ടു​പി​ടി​ത്ത​ങ്ങ​ളാ​യ നാ​നോ യൂ​റി​യ, നാ​നോ ഡി​എ​പി തു​ട​ങ്ങി​യ ലി​ക്വി​ഡ് വ​ള​ങ്ങ​ള്‍ കൃ​ഷി​യി​ട​ങ്ങ​ളി​ല്‍ ത​ളി​ക്കു​ന്ന​തി​നാ​ണ് അ​ഗ്രി ഡ്രോ​ണ്‍ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ഒ​രു ഡ്രോ​ണ്‍ ഉ​പ​യോ​ഗി​ച്ച് പ്ര​തി​ദി​നം 20 ഏ​ക്ക​റി​ല്‍ സ്പ്രെ ​ചെ​യ്യാ​നാ​കും. ഡ്രോ​ണു​ക​ളും അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ളും വ​ള​വും പാ​ട​ശേ​ഖ​ര​ങ്ങ​ളി​ല്‍ എ​ത്തി​ക്കാ​നാ​ണ് പ​രി​സ്ഥി​തി സൗ​ഹൃ​ദ ഇ​ല​ക്‌​ട്രി​ക് ത്രീ ​വീ​ല​ര്‍ ലോ​ഡ​ര്‍ വാ​ഹ​ന​ങ്ങ​ള്‍. ഇ​വ പ്ര​വ​ര്‍ത്തി​പ്പി​ക്കാ​നാ​യി 5000 ഗ്രാ​മീ​ണ സം​രം​ഭ​ക​രെ തെ​ര​ഞ്ഞെ​ടു​ത്ത് പ​രി​ശീ​ല​നം ന​ല്‍കും.

ഡ്രോ​ണ്‍ നി​ർ​മാ​ണ​ത്തി​നു​ള്ള സാ​ങ്കേ​തി​ക​ശേ​ഷി, രീ​തി​ക​ള്‍, ക​ഴി​വ്, ഗു​ണ​നി​ല​വാ​രം, പ​രി​ശീ​ല​ന പാ​ഠ്യ​പ​ദ്ധ​തി, അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ എ​ന്നി​വ പ​രി​ശോ​ധി​ച്ചു ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി ന്യൂ​ഡ​ല്‍ഹി​യി​ലെ പ്ര​ശ​സ്ത ഡ്രോ​ണ്‍ ഫെ​ഡ​റേ​ഷ​ന്‍ ഒ​ഫ് ഇ​ന്ത്യ​യെ ക​ണ്‍സ​ള്‍ട്ട​ന്‍റാ​യും നി​യ​മി​ച്ചി​ട്ടു​ണ്ട്. ആ​ധു​നി​ക ഇ​ന്ത്യ​ന്‍ കൃ​ഷി​യു​ടെ പ​താ​ക വാ​ഹ​ക​രാ​വു​ക, ക​ര്‍ഷ​ക​രെ​യും കൃ​ഷി​യി​ട​ങ്ങ​ളെ​യും ഡി​ജി​റ്റ​ലി പ്രാ​പ്ത​രാ​ക്കു​ക എ​ന്നീ ല​ക്ഷ്യ​ങ്ങ​ളും ഇ​തി​ലൂ​ടെ ഇ​ഫ്കോ കൈ​വ​രി​ക്കും. കൂ​ടാ​തെ മ​റ്റ് വ്യ​വ​സാ​യ മേ​ഖ​ല​ക​ളെ​പോ​ലെ ഇ​ന്ത്യ​ന്‍ കൃ​ഷി​യും സ്മാ​ര്‍ട്ടാ​കു​ക​യും ചെ​യ്യും.

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ​ഹ​ക​ര്‍ സ​മൃ​ദ്ധി പ​രി​പാ​ടി​യി​ല്‍ നി​ന്നും പ്ര​ചോ​ദ​നം ഉ​ള്‍ക്കൊ​ണ്ടാ​ണ് അ​ഗ്രി ഡ്രോ​ണ്‍ പ​ദ്ധ​തി​ക്ക് രൂ​പം ന​ല്‍കി​യ​തെ​ന്നും ഇ​തി​ലൂ​ടെ ഗ്രാ​മീ​ണ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യു​ള്ള വ​ലി​യൊ​രു ചു​വ​ടു​വെ​പ്പാ​ണ് ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​തെ​ന്നും കേ​ന്ദ്ര സ​ഹ​ക​ര​ണ മ​ന്ത്രി അ​മി​ത് ഷാ ​പ​റ​ഞ്ഞു.

Read more

IAS തലപ്പത്ത് വൻ അഴിച്ചുപണി; ബി.അശോക് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, എൻ.പ്രശാന്ത് കായികവകുപ്പ് സ്പെഷ്യൽ സെക്രട്ടറി

IAS തലപ്പത്ത് വൻ അഴിച്ചുപണി; ബി.അശോക് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, എൻ.പ്രശാന്ത് കായികവകുപ്പ് സ്പെഷ്യൽ സെക്രട്ടറി

സംസ്ഥാനത്തെ IAS ഉദ്യോഗസ്ഥ തലപ്പത്ത് വൻ അഴിച്ചുപണി. ബി.അശോക് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാകും.എൻ.പ്രശാന്ത് കായി

ഇഡ്ഡലി ചായയിൽ മുക്കി കഴിക്കാമോ? തരൂരിനെ പ്രകോപിപ്പിച്ച ട്വീറ്റ്!

ഇഡ്ഡലി ചായയിൽ മുക്കി കഴിക്കാമോ? തരൂരിനെ പ്രകോപിപ്പിച്ച ട്വീറ്റ്!

ചായയിൽ ബിസ്കറ്റും റസ്കും ബ്രഡ്ഡും, പുതിയ ട്രെൻഡ് അനുസരിച്ച് ബൺ മസ്കയും വരെ മുക്കി കഴിക്കുന്നവരുണ്ട്. എന്നാൽ, ആരെങ്കിലും ചായയിൽ ഇഡ്ഡലി മുക്

നീറ്റ് പുനഃപരീക്ഷ; ചോദ്യപേപ്പറുകൾ 18 കേന്ദ്രങ്ങളിൽ നിന്ന് വ്യോമസേന എത്തിക്കും

നീറ്റ് പുനഃപരീക്ഷ; ചോദ്യപേപ്പറുകൾ 18 കേന്ദ്രങ്ങളിൽ നിന്ന് വ്യോമസേന എത്തിക്കും

ജൂൺ 21-ന് നടക്കാനിരിക്കുന്ന നീറ്റ്-യുജി (NEET-UG 2026) പുനഃപരീക്ഷയ്ക്ക് ഇന്ത്യൻ വ്യോമസേന (IAF) ലോജിസ്റ്റിക് പിന്തുണ നൽകുമെന്ന് ഉന്നത പ്