സിനിമയുടെ ഉള്ളടക്കം ജനാധിപത്യമായി മാറിക്കഴിഞ്ഞിരിക്കുന്നുവെന്ന് സുപ്രിയ മേനോൻ

Share

കോവിഡ് മഹാമാരിക്ക് ശേഷം സിനിമയുടെ ഉള്ളടക്കത്തിൽ കൂടുതൽ ജനാധിപത്യം ഉണ്ടായതായി പൃഥ്വിരാജ് പ്രൊഡക്ഷൻസ് ഉടമ സുപ്രിയ മേനോൻ.ഓ ടി ടി പ്ലാറ്റ്‌ഫോമുകൾ വ്യാപകമായതോടെ ലോകസിനിമയുടെ വൈവിധ്യം വീടിനുള്ളിരുന്നു തന്നെ ആസ്വദിക്കാൻ പ്രേക്ഷകർക്ക് സാധിച്ചു.

അതിലൂടെമലയാളത്തെ ലോകം കൂടുതൽ അടുത്തറിഞ്ഞുവെന്നും സിനിമകളുടെ ഉള്ളടക്കവും വിതരണവും സംബന്ധിച്ച ചർച്ചയിൽ പങ്കെടുക്കവെ അവർ പറഞ്ഞു.ഏതെങ്കിലുമൊരു സമവാക്യത്തിന്റെ അടിസ്ഥാനത്തിലല്ല ഓ ടി ടി പ്ലാറ്റ് ഫോമുകളിൽ സിനിമകളെ വിതരണക്കാർ ഏറ്റെടുക്കുന്നതെതെന്നും മികച്ച ഉള്ളടക്കമാണ് അതിന്റെ അടിസ്ഥാനമെന്നും സുപ്രിയാ മേനോൻ പറഞ്ഞു .

ഹൃദയത്തിന്റെ ഉള്ളിൽ തട്ടുന്ന കഥകൾ അവതരിപ്പിച്ചാൽ അത് ലോകം ഏറ്റെടുക്കുമെന്നും സിനിമ വിജയിക്കാൻ മറ്റൊരു സമവാക്യത്തിന്റെയും ആവശ്യമില്ലെന്നും സോണി ലിവ് കേരള കോൺടെന്റ് ലീഡ് അന്നു സി എം പറഞ്ഞു.

അന്താരാഷ്ട്ര മേളകളിൽ ചർച്ച ചെയ്യുകയും ജനപ്രീതി നേടുകയും ചെയ്യുന്ന പല ചിത്രങ്ങൾക്കും തിയേറ്റർ, ഓ ടി ടി റിലീസുകളിൽ വേണ്ടത്ര ശ്രദ്ധ കിട്ടാതെ പോകുന്നതായി ഇമ്പാക്റ്റ് ഫിലിംസ് ഡിസ്‌ട്രിബ്യുട്ടർ അശ്വനി കുമാർ പറഞ്ഞു. കോവിഡ് പ്രതിസന്ധികളെ അടയാളപ്പെടുത്തി നിർമ്മിച്ച മികച്ച സിനിമകൾ ഉയർന്നു വന്നത് മലയാളത്തിൽ നിന്നാണെന്ന് മുബി ഏഷ്യൻ പ്രോഗാം ഡയറക്ടർ സ്വെറ്റ്ലാന നൗഡിയാൽ പറഞ്ഞു .ശങ്കർ രാമകൃഷ്ണൻ മോഡറേറ്ററായിരുന്നു.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ