1.87 കോടിയുടെ നികുതി അടച്ചില്ല; ഇളയരാജയ്ക്ക് നോട്ടിസ്

Share

പ്രശസ്ത സംഗീത സംവിധായകൻ ഇളയരാജയ്ക്ക് കേന്ദ്ര ചരക്ക് സേവന നികുതി വകുപ്പിന്റെ നോട്ടിസ്. 2015-17 വർഷങ്ങളിലെ പ്രതിഫലത്തിനുള്ള 1.87 കോടിയുടെ നികുതി അടച്ചില്ലെന്നു കാണിച്ചാണ് നോട്ടിസ്.

നേരത്തെ ഇക്കാര്യം ചൂണ്ടികാട്ടി നിരവധി സമൻസുകൾ അയച്ചിരുന്നുവെങ്കിലും അതിനൊന്നും ഇളയരാജ മറുപടിയും നൽകിയിരുന്നില്ല. ജിഎസ്ടി ഡയറക്ടറേറ്റ് ചെന്നൈ സോണൽ യൂണിറ്റ് ഇന്റടലിജൻസിന്റേ്താണ് നോട്ടീസ്. നികുതി കുടിശ്ശിക അടയ്ക്കണം എന്നാവശ്യപ്പെട്ട് ഫെബ്രുവരി 20നും മാർച്ച് ഒന്നിനും ഇളയരാജയ്ക്ക് സമൻസ് അയച്ചിരുന്നു. ഇളയരാജയോ അദ്ദേഹത്തിന്റെ പ്രതിനിധിയോ മാർച്ച് 10ന് മുമ്പ് നികുതി അടച്ചതിന്റെ് രേഖകൾ ഹാജരാക്കണം എന്നായിരുന്നു നിർദേശം. ഈ സമയപരിധി പിന്നീട് മാർച്ച് 28ലേക്ക് നീട്ടി. ഇതിലൊന്നും പ്രതികരിയ്ക്കാതിരുന്നതിനാലാണ് ഇപ്പോൾ വീണ്ടും നോട്ടിസ് അയക്കാൻ കാരണം.

കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയെ പുകഴ്ത്തി ബ്ലൂ ക്രാഫ്റ്റ് ഡിജിറ്റൽ ഫൗണ്ടേഷൻ പ്രസിദ്ധീകരിച്ച ‘റിഫോമേഴ്‌സ് ഐഡിയാസ് പെർഫോമൻസ് ഇംപ്ലിമെന്റtuഷൻ’ എന്ന പുസ്തകത്തിൽ അവതാരിക എഴുതിയത് . ജിഎസ്ടി വകുപ്പിന്റെ് നടപടികളിൽ നിന്ന് രക്ഷപ്പെടാനാണെന്ന് ആരോപണം ഉയർന്നിരുന്നു

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ