ഓസ്ട്രേലിയയിൽ പരമ്പര സ്വന്തമാക്കി ചരിത്രമെഴുതി ഇന്ത്യൻ ടീം

ഓസ്ട്രേലിയയിൽ പരമ്പര സ്വന്തമാക്കി ചരിത്രമെഴുതി  ഇന്ത്യൻ ടീം
AP19005160585024


സിഡ്നി: ഓസ്ട്രേലിയയിൽ ടെസ്റ്റ് പരമ്പര സ്വന്തമാക്കി ചരിത്രമെഴുതി ഇന്ത്യൻ ടീം. മഴ കാരണം അഞ്ചാം ദിനം കളി ഉപേക്ഷിച്ചതനാൽ സിഡ്നി ടെസ്റ്റ് മത്സരം  സമനിലയിൽ അവസാനിപ്പിക്കുകയായിരുന്നു. ഓസ്ട്രേലിയയിൽ  72 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പി​നു​ ശേഷം ഇന്ത്യയുടെ ആദ്യ പരമ്പര നേട്ടമാണിത്. ഇതോടെ ഓസീസ് മണ്ണില്‍ ടെസ്റ്റ് പരമ്പര വിജയിക്കുന്ന ആദ്യ ക്യാപ്റ്റനെന്ന ബഹുമതി വിരാട് കോലി സ്വന്തമാക്കി.
സി​ഡ്നി ടെ​സ്റ്റി​ൽ ഇ​ന്ത്യ ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ നേ​ടി​യ ഏ​ഴി​ന് 622 ഡി​ക്ല​യേ​ഡ് എ​ന്ന സ്കോ​റി​നെ​തി​രേ ആ​തി​ഥേ​യ​രു​ടെ ഒ​ന്നാം ഇ​ന്നിം​ഗ്സ് 300ൽ ​അ​വ​സാ​നി​ച്ചി​രു​ന്നു. 31 വ​ർ​ഷ​ത്തി​നി​ടെ ആ​ദ്യ​മാ​യി സ്വ​ന്തം മ​ണ്ണി​ൽ ഫോ​ളോ ഓ​ണ്‍ വ​ഴ​ങ്ങേ​ണ്ടി​വ​ന്ന നാ​ണ​ക്കേ​ടി​ലാ​യിരുന്നു ഓ​സീ​സ് ടീം. മഴയും കാലാവസ്ഥയും പ്രതികൂലമായി നിന്നതുകൊണ്ട് തങ്ങളുടെ വിജയ സാധ്യത തകിടം മറിച്ചത് ഇന്ത്യൻ ടീമിനു പരമ്പരയിൽ നിരാശയേകി. ഓസീസ് മണ്ണിൽ ടെസ്റ്റ് പരമ്പര വിജയിക്കുന്ന  ആദ്യ ഏഷ്യൻ ക്യാപ്റ്റനെന്ന ബഹുമതിയും കോലിക്കാണ്. നാലു മൽസരങ്ങളുടെ പരമ്പര ഇന്ത്യ 2–1ന് സ്വന്തമാക്കി. മൂന്നു സെഞ്ചുറി നേടിയ ചേതേശ്വർ പൂജാര പരമ്പരയിലെ താരമായി. പരമ്പരയിലാകെ 1867 മിനിറ്റാണ് പൂജാര ക്രീസില്‍ നിന്നത്. 1258 പന്തുകളും പൂജാര  നേരിട്ടു. അഞ്ചു വിക്കറ്റ് വീഴ്ത്തിയ ചൈനാമാന്‍ കുല്‍ദീപ് യാദവാണ് ഓസീസിനെ തകര്‍ത്തത്.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ