രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം എട്ടുലക്ഷം കടന്നു: 22,123 പേര്‍ മരണമടഞ്ഞു

Share

ന്യൂഡല്‍ഹി: ഇന്ത്യയിലെ കോവിഡ്-19 ബാധിതരുടെ എണ്ണം എട്ടുലക്ഷം കടന്നു. രാജ്യത്തെ നിലവിലെ രോഗബാധിതരുടെ എണ്ണം 8,20,916 ആയി. റെക്കോർഡ് വേഗത്തിലാണ് പ്രതിദിന കേസുകൾ കുതിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 27,114 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. രോഗികളുടെ എണ്ണത്തില്‍ ഇതുവരെയുള്ളതിലെ ഏറ്റവും വലിയ പ്രതിദിന വര്‍ധനയാണിത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 519 പേര്‍ മരിച്ചു. ഗുജറാത്തിൽ കൊവിഡ് ബാധിതർ 40,000 കടന്നു.തമിഴ്‌നാട്ടിൽ 64 മരണവും 3680 പുതിയ കേസുകളും റിപ്പോർട്ട് ചെയ്തു. ആകെ പോസിറ്റീവ് കേസുകൾ 130,261ഉം മരണം 1829ഉം ആയി. ചെന്നൈയിൽ മാത്രം 74,969 കൊവിഡ് കേസുകൾ ആണുള്ളത്. ഡൽഹിയിൽ 42 പേർ കൂടി മരിച്ചു. 2089 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ആകെ പോസിറ്റീവ് കേസുകൾ 109,140 ആയി. ആകെ മരണം 3300 ആയി ഉയർന്നു.

നിലവില്‍ 2,83,407 സജീവ കേസുകളാണുള്ളത്. 5,15,386 പേര്‍ രോഗമുക്തി നേടി. കൊറോണ വൈറസ് ബാധമൂലം 22,123 പേര്‍ക്കാണ് ഇതിനോടകം ജീവന്‍ നഷ്ടമായതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതേസമയം ജൂലൈ പത്തു വരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് 1,13,07,002 സാമ്പിളുകള്‍ പരിശോധിച്ചതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അറിയിച്ചു. ഇന്നലെ മാത്രം 2,82,511 സാമ്പിളുകളാണ് പരിശോധിച്ചത്.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ