ദുബായ് താമസവിസക്കാര്‍ക്ക് യുഎഇയിലേക്ക് മടങ്ങാൻ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് വേണ്ട

Share

ദുബായ്: ദുബായ് താമസവിസക്കാര്‍ക്ക് യുഎഇയിലേക്ക് മടങ്ങാന്‍ ജിഡിആര്‍എഫ്എയുടെ അനുമതി മതിയാകും. ദുബായ് താമസവിസക്കാര്‍ക്ക് യുഎഇയിലേക്ക് തിരിച്ചുവരാന്‍ കൊവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമല്ലെന്ന് എമിറേറ്റ്സ് എയര്‍ലൈനും, എയര്‍ഇന്ത്യാ എക്സ്പ്രസ്സും അറിയിച്ചു.

എയര്‍ഇന്ത്യാ എക്സ്പ്രസ്സ് ഏറ്റവുമൊടുവില്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ ഇന്ത്യയില്‍ നിന്ന് ദുബായിലേക്ക് യാത്ര ചെയ്യാന്‍ കൊവിഡ് വാക്സിനേഷന്‍ സര്‍ടിഫിക്കറ്റും, റാപ്പിഡ് പിസിആര്‍ നെഗറ്റീവ് ഫലവുമായി ദുബായ് താമസവിസക്കാര്‍ക്ക് രാജ്യത്തെത്താമെന്ന് എമിറേറ്റ്സ് എയര്‍ലൈനും വ്യക്തമാക്കുന്നു.

ഇന്ത്യയില്‍ നിന്ന് കൊവിഷീല്‍ഡ് വാക്സിന്റെ 2 ഡോസും എടുത്തവര്‍ക്ക് ദുബായിലേക്ക് മടങ്ങാമെന്ന് നേരത്തേ ഫ്ളൈ ദുബായ് അറിയിച്ചിരുന്നു. ദുബായ് താമസവിസക്കാര്‍ക്കാണ് ഈ ആനുകൂല്യം. രണ്ടാം ഡോസ് എടുത്ത് 14 ദിവസം കഴിഞ്ഞിരിക്കണം. അതേസമയം വാക്സിന്‍ എടുത്താലും ഇല്ലെങ്കിലും ഇന്ത്യയില്‍ നിന്ന് ദുബായിലേക്ക് മടങ്ങാമെമെന്ന് വിസ്താര വിമാന കമ്പനി അറിയിച്ചു. യുഎഇ മടക്കം സംബന്ധിച്ച് രാജ്യം ഏര്‍പ്പെടുത്തിയ മറ്റ് നിബന്ധനകളെല്ലാം തുടരും.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ