യു.എ.യില്‍ നഴ്സുമാരുടെ ജോലി അനിശ്ചിതത്വത്തിൽ;ഡിപ്ലോമ മാത്രമുള്ള നിരവധിപ്പേര്‍ ജോലി നഷ്ടമാകും

യു.എ.യില്‍ നഴ്സുമാരുടെ ജോലി അനിശ്ചിതത്വത്തിൽ;ഡിപ്ലോമ മാത്രമുള്ള നിരവധിപ്പേര്‍ ജോലി നഷ്ടമാകും
image (1)

ദുബായ്: യു.എ.ഇയില്‍ നൂറുകണക്കിന് ഇന്ത്യന്‍ നഴ്സുമാരുടെ ജോലി അനിശ്ചിതത്വത്തില്‍. 200 ലേറെ നഴ്സ്മാര്‍ക്ക് ജോലി നഷ്ടമായി. യുഎഇയില്‍ നഴ്‍സുമാരുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് അധികൃതര്‍ ഏര്‍പ്പെടുത്തിയ പുതിയ നിബന്ധനയാണ് ഇന്ത്യന്‍ നഴ്‍സുമാരെ പ്രതിസന്ധിയിലാക്കിയത്. നഴ്സിങ് ജോലിക്കുള്ള കുറഞ്ഞ യോഗ്യത ബാച്ച്‍ലര്‍ ഡിഗ്രിയാക്കി നിശ്ചയിച്ചതോടെ ഡിപ്ലോമ മാത്രമുള്ള നിരവധിപ്പേര്‍ ജോലി നഷ്ടമാകുമെന്ന ഭീഷണിയിലാണ്.

കേരളത്തിന് പുറത്തുപഠിച്ച ഡിപ്ലോമ നഴ്സുമാര്‍ക്ക് ഉപരിപഠനത്തിന് തുല്യതാ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതും പ്രശ്നം സങ്കീര്‍ണമാക്കുന്നു. വിവിധ എമിറേറ്റുകളില്‍ ഇതിനോടകം ഇരുനൂറോളം പേര്‍ക്ക് ജോലി നഷ്ടമായി. ജോലി നഷ്ടമാവാത്ത നിരവധി പേരെ തരംതാഴ്ത്തുകയും ചെയ്തു. ഡിപ്ലോമ മാത്രമുള്ള നഴ്സുമാര്‍ ജോലിയില്‍ തുടരാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അവര്‍ യുഎഇയിലെ അംഗീകൃത സര്‍വകലാശാലകളില്‍ നിന്ന് പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്‍സിങ് കോഴ്സ് പഠിച്ച് പാസാവണം. 2020നകം കോഴ്സ് പൂര്‍ത്തീകരിക്കണമെന്നാണ് നിര്‍ദേശം.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ