ശസ്ത്രക്രിയക്കിടെ പിഴവ്; യുഎഇയില്‍ ഇന്ത്യക്കാരി മരിച്ചു

ശസ്ത്രക്രിയക്കിടെ പിഴവ്; യുഎഇയില്‍ ഇന്ത്യക്കാരി മരിച്ചു
Betty-Rita-Fernandes-42_16aabe00034_large

ദുബായ്:  ഇടുപ്പ് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയക്കിടെയുണ്ടായ ഗുരുതരാമായ പിഴവ് മൂലം  ഇന്ത്യക്കാരി മരിച്ച സംഭവത്തില്‍ ദുബായ് ഹെല്‍ത്ത് അതോരിറ്റി (ഡിഎച്ച്എ) അന്വേഷണം തുടങ്ങി.  മുംബൈ സ്വദേശി ബെറ്റി റിതാ ഫെര്‍ണാണ്ടസ് (42)ആണ് ശസ്ത്രക്രിയക്കിടെ മരിച്ചത്. മേയ് ഒന്‍പതിനായിരുന്നു  മരണത്തിനാസ്പദമായ സംഭവം നടന്നത്.

ദുബായ് അല്‍ സഹ്റ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. ഓരോ സമയത്തും രോഗിയുടെ വിവരങ്ങള്‍ ബന്ധുക്കളെ അറിയിച്ചിരുന്നെന്നാണ് ആശുപത്രി അധികൃതര്‍ അവകാശപ്പെടുന്നത്. എന്നാല്‍ ബെറ്റിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ ദുബായ് ഹെല്‍ത്ത് അതോരിറ്റി അന്വേഷണം തുടങ്ങിയിട്ടുണ്ട്.

ജന്മനാ ഇടുപ്പെല്ലിനുണ്ടായിരുന്ന വൈകല്യം പരിഹരിക്കുന്നതിനായാണ് അല്‍ സഹ്റ ആശുപത്രിയിലെ ഡോ. സമീഹ് തറബിചിയുടെ നേതൃത്വത്തില്‍ ശസ്ത്രക്രിയ നടത്തിയത്. എന്നാൽ  ശസ്ത്രക്രിയക്കിടെയുണ്ടായ ഗുരുതരാവസ്ഥകള്‍ കാരണം ബെറ്റി മരിയ്ക്കുകയായിരുന്നുവെന്നാണ് ആശുപത്രി അധികൃതര്‍ നൽകുന്ന വിവരം.

Read more

സോണിയ ഗാന്ധിയുടെ ഇറ്റലിയിലെ വീട് മ്യൂസിയമാക്കി മാറ്റാന്‍ തയ്യാറെടുത്ത് ഉടമ സുഖേവ് സിങ് കാങ്

സോണിയ ഗാന്ധിയുടെ ഇറ്റലിയിലെ വീട് മ്യൂസിയമാക്കി മാറ്റാന്‍ തയ്യാറെടുത്ത് ഉടമ സുഖേവ് സിങ് കാങ്

റോം: കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ഇറ്റലിയിലെ വീട് മ്യൂസിയമാക്കി മാറ്റാന്‍ തയ്യാറെടുത്ത് വീടിന്റെ ഇപ്പോഴത്തെ ഉടമസ്ഥനായ വ്

ജേഴ്‌സി നമ്പർ 7 മുതൽ ലോകകപ്പ് ഓർമകൾ വരെ; ധോണിക്ക് ആദരമായി ചെന്നൈയിൽ ആഡംബര സ്യൂട്ട്

ജേഴ്‌സി നമ്പർ 7 മുതൽ ലോകകപ്പ് ഓർമകൾ വരെ; ധോണിക്ക് ആദരമായി ചെന്നൈയിൽ ആഡംബര സ്യൂട്ട്

ചെന്നൈ: മുൻ ഇന്ത്യൻ ക്രിക്കറ്റ് നായകനും ചെന്നൈ സൂപ്പർ കിംഗ്‌സിൻ്റെ പ്രിയപ്പെട്ട 'തല'യുമായ എംഎസ് ധോണിയോടുള്ള ആദരസൂചകമായി ചെ

മെർക്കുറി ക്രീമുകൾക്കെതിരെ നടപടി; ജില്ലകളിൽ പ്രത്യേക സംഘത്തിന് മുഖ്യമന്ത്രിയുടെ നിർദേശം

മെർക്കുറി ക്രീമുകൾക്കെതിരെ നടപടി; ജില്ലകളിൽ പ്രത്യേക സംഘത്തിന് മുഖ്യമന്ത്രിയുടെ നിർദേശം

തിരുവനന്തപുരം: മാരക ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്ന സൗന്ദര്യ വര്‍ധക വസ്തുക്കളില്‍ കര്‍ശന നടപടിക്ക് സര്‍ക്കാര്‍. മെര്‍ക്കുറി അടങ്ങിയ ഫേസ്