ഇന്ത്യയുടെ ആദ്യ ലോക് പാലായി ജസ്റ്റിസ് പി.സി.ഘോഷിനെ നിയമിച്ചു

Share

ന്യൂഡല്‍ഹി: ഇന്ത്യയുടെ ആദ്യലോക് പാലായി സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് പിനാകി ചന്ദ്രഘോഷിനെ നിയമിച്ചു. ലോക്പാല്‍ നിയമന സമിതിയുടെ തീരുമാനം അംഗീകരിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് നിയമനത്തിന് അനുമതി നല്‍കിയത്. മുന്‍ ഹൈക്കോടതി ജഡ്ജിയായ ഒരു വനിതയും മറ്റ് നാല് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുമാണ്    ലോക്‌പാലിലെ  മറ്റ് അംഗങ്ങള്‍. സര്‍ക്കാര്‍  തലത്തിലും ഭരണഘടനാ സ്ഥാപനങ്ങളുടെ തലപ്പത്തും നടക്കുന്ന അഴിമതി ഇല്ലാതാക്കാന്‍ ലക്ഷ്യമിടുന്ന സംവിധാനമായ ലോക്പാല്‍ വിജ്ഞാപനം പുറത്തുവന്ന് അഞ്ച് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഇപ്പോള്‍ നടപ്പാകുന്നത്.

ഇന്ത്യയുടെ ആദ്യ ലോക്പാലായി സുപ്രീംകോടതിയില്‍ നിന്ന് വിരമിച്ച ജസ്റ്റിസ് പിനാകി ചന്ദ്രഘോഷിനെ  നിയമിക്കാന്‍ വെള്ളിയാഴ്ച ചേര്‍ന്ന ലോക്പാല്‍ നിയമന സമിതി തീരുമാനിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമിതിയില്‍ ലോക്‌സഭ സ്പീക്കര്‍ സുമിത്ര മഹാജന്‍, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോഹ്ത്തഗി എന്നിവരാണ് പങ്കെടുത്തത്. തുടര്‍ന്ന് നിയമനം രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിടുകയായിരുന്നു.

കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജിയായി ജസ്റ്റിസ് ഘോഷ് 1997 ലാണ് നിയമിതനായത്. തുടര്‍ന്ന് 2013 ല്‍ സുപ്രീംകോടതി ജഡ്ജിയായി നിയമിതനായി. 2017 മെയ് മാസത്തിൽ സുപ്രീംകോടതി ജഡ്ജിയായി നിയമിതനായി. 2017 മെയ് മാസത്തിൽ സുപ്രീംകോടതിയില്‍ നിന്ന് വിരമിച്ച ഘോഷ് 2017 ജൂണ്‍ മുതല്‍ ദേശീയ മനുഷ്യാവകാശ സംഘടനയിലെ അംഗമായി പ്രവര്‍ത്തിച്ചുവരുകയായിരുന്നു.

Read more

സോണിയ ഗാന്ധിയുടെ ഇറ്റലിയിലെ വീട് മ്യൂസിയമാക്കി മാറ്റാന്‍ തയ്യാറെടുത്ത് ഉടമ സുഖേവ് സിങ് കാങ്

സോണിയ ഗാന്ധിയുടെ ഇറ്റലിയിലെ വീട് മ്യൂസിയമാക്കി മാറ്റാന്‍ തയ്യാറെടുത്ത് ഉടമ സുഖേവ് സിങ് കാങ്

റോം: കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ഇറ്റലിയിലെ വീട് മ്യൂസിയമാക്കി മാറ്റാന്‍ തയ്യാറെടുത്ത് വീടിന്റെ ഇപ്പോഴത്തെ ഉടമസ്ഥനായ വ്

ജേഴ്‌സി നമ്പർ 7 മുതൽ ലോകകപ്പ് ഓർമകൾ വരെ; ധോണിക്ക് ആദരമായി ചെന്നൈയിൽ ആഡംബര സ്യൂട്ട്

ജേഴ്‌സി നമ്പർ 7 മുതൽ ലോകകപ്പ് ഓർമകൾ വരെ; ധോണിക്ക് ആദരമായി ചെന്നൈയിൽ ആഡംബര സ്യൂട്ട്

ചെന്നൈ: മുൻ ഇന്ത്യൻ ക്രിക്കറ്റ് നായകനും ചെന്നൈ സൂപ്പർ കിംഗ്‌സിൻ്റെ പ്രിയപ്പെട്ട 'തല'യുമായ എംഎസ് ധോണിയോടുള്ള ആദരസൂചകമായി ചെ

മെർക്കുറി ക്രീമുകൾക്കെതിരെ നടപടി; ജില്ലകളിൽ പ്രത്യേക സംഘത്തിന് മുഖ്യമന്ത്രിയുടെ നിർദേശം

മെർക്കുറി ക്രീമുകൾക്കെതിരെ നടപടി; ജില്ലകളിൽ പ്രത്യേക സംഘത്തിന് മുഖ്യമന്ത്രിയുടെ നിർദേശം

തിരുവനന്തപുരം: മാരക ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്ന സൗന്ദര്യ വര്‍ധക വസ്തുക്കളില്‍ കര്‍ശന നടപടിക്ക് സര്‍ക്കാര്‍. മെര്‍ക്കുറി അടങ്ങിയ ഫേസ്