188 യാത്രക്കാരുമായി ജക്കാര്‍ത്തയില്‍ നിന്നും പറന്നുയര്‍ന്ന ഇന്തോനേഷ്യയുടെ ലയണ്‍ വിമാനം കടലില്‍ തകര്‍ന്നു വീണു

188 യാത്രക്കാരുമായി പറന്നുയർന്ന ഇന്തൊനീഷ്യൻ വിമാനം കടലിൽ തകർന്നുവീണു. ജക്കാത്തയില്‍ നിന്നും പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കകം വിമാനം കടലില്‍ വീണെന്നാണ് വിവരം.

188 യാത്രക്കാരുമായി ജക്കാര്‍ത്തയില്‍ നിന്നും പറന്നുയര്‍ന്ന ഇന്തോനേഷ്യയുടെ ലയണ്‍ വിമാനം കടലില്‍ തകര്‍ന്നു വീണു
lion

188 യാത്രക്കാരുമായി പറന്നുയർന്ന ഇന്തൊനീഷ്യൻ വിമാനം കടലിൽ തകർന്നുവീണു. ജക്കാത്തയില്‍ നിന്നും പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കകം വിമാനം കടലില്‍ വീണെന്നാണ് വിവരം. ഇന്തോനേഷ്യയുടെ തലസ്ഥാനമായ ജക്കാര്‍ത്തയില്‍ നിന്നും പങ്കകല്‍ പിനാങ്ങിലേക്ക് പുറപ്പെട്ട വിമാനമാണ് തകര്‍ന്നത്. വിമാനം തകര്‍ന്നതായി ലയണ്‍ എയര്‍ലൈന്‍സ് വക്താവ് സുമത്ര സ്ഥിരീകരിച്ചു.

പറന്നുയർന്ന് 13 മിനിറ്റു കഴിഞ്ഞപ്പോൾ തന്നെ വിമാനവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടിരുന്നു. തുടർന്നു നടത്തിയ തിരച്ചിലിലാണ് വിമാനം തകർന്നതായി കണ്ടെത്തിയത്.
പ്രാദേശിക സമയം തിങ്കളാഴ്ച രാവിലെ 6.20നാണ് ബോയിങ് 737 മാക്സ് 8 വിമാനം ജക്കാർത്തയിൽനിന്ന് പറന്നുയർന്നത്. ബങ്കാ ദ്വീപിലെ പങ്കാൽ പിനാങ്കിലേക്കു പോകുകയായിരുന്നു. അതേസമയം, വിമാനത്തിന്റെ സീറ്റുകളടക്കമുള്ള അവശിഷ്ടങ്ങൾ ജാവാ കടലിടുക്കിൽനിന്ന് കണ്ടെത്തിയതായി രക്ഷാപ്രവർത്തക ഏജൻസി അറിയിച്ചു. അപകടത്തിൽ ആരെങ്കിലും രക്ഷപെട്ടതായി അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Read more

23 പാക് പൗരന്‍മാരെ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍

23 പാക് പൗരന്‍മാരെ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡൽഹി: ജയ്ഷ് ഇ മുഹമ്മദ്, ലഷ്കർ ഇ തൊയ്ബ തുടങ്ങിയ ഭീകരസംഘടനകളുമായി ബന്ധമുള്ള 23 പാക് പൗരന്മാരെ കേന്ദ്ര സർക്കാർ യുഎപിഎ പ്രകാരം ഭീകരരു

പുസ്തക വിവാദത്തിൽ നടപടിയുമായി ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ; എട്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു

പുസ്തക വിവാദത്തിൽ നടപടിയുമായി ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ; എട്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു

പുസ്തകവിവാദത്തിൽ നടപടിയുമായി ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ. എട്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്

അമ്മ നേതൃത്വം ഏറ്റെടുക്കാന്‍ ധ്യാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്, ചെറുപ്പക്കാര്‍ മത്സരിക്കട്ടെ: മാല പാര്‍വതി

അമ്മ നേതൃത്വം ഏറ്റെടുക്കാന്‍ ധ്യാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്, ചെറുപ്പക്കാര്‍ മത്സരിക്കട്ടെ: മാല പാര്‍വതി

കൊച്ചി: താരസംഘടനയായ അമ്മയുടെ നേതൃത്വത്തിലേക്ക് വരാന്‍ നടന്‍ ധ്യാന്‍ ശ്രീനിവാസന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചുവെന്ന് നടി മാലാ പാര്‍വതി. ആഭ്

പാലാ നഗരസഭയില്‍ ഭരണസമിതിക്കുള്ള പിന്തുണ പിന്‍വലിച്ച് കോണ്‍ഗ്രസ്

പാലാ നഗരസഭയില്‍ ഭരണസമിതിക്കുള്ള പിന്തുണ പിന്‍വലിച്ച് കോണ്‍ഗ്രസ്

കോട്ടയം: പാലാ നഗരസഭയില്‍ സ്വതന്ത്ര കൂട്ടായ്മ നേതൃത്വം നൽകുന്ന ഭരണസമിതിക്കുള്ള പിന്തുണ പിന്‍വലിച്ച് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍. കോണ്