ചലച്ചിത്ര മേളയ്ക്ക് നിറം പകരാൻ റോക്ക് ബാൻഡും ഗസൽ സന്ധ്യയും

Share

രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് നിറം പകരാൻ ഇത്തവണ ടാഗോർ തിയേറ്ററിലും നിശാഗന്ധിയിലും സംഗീത പ്രതിഭകൾ അണിനിരക്കുന്ന വിവിധ കലാപരിപാടികൾ അരങ്ങേറും. സിത്താര്‍ മാന്ത്രികന്‍ പുര്‍ഭയാന്‍ ചാറ്റര്‍ജി,തമിഴ് പിന്നണി ഗായകന്‍ പ്രദീപ് കുമാര്‍, ഗസല്‍ സംഗീതജ്ഞ നിമിഷ സലിം തുടങ്ങിയവരുടെ സംഗീത സന്ധ്യകളാണ് നടക്കുക.

ഡിസംബർ ഒൻപതിന് വൈകുന്നേരം നാലരയ്ക്ക് നിശാഗന്ധിയില്‍ നടക്കുന്ന ഉദ്ഘാടനച്ചടങ്ങി നോടനുബന്ധിച്ച് സിത്താർ വിദഗ്ധൻ പുര്‍ഭയാന്‍ ചാറ്റര്‍ജിയുടെ സിത്താർ സന്ധ്യ അരങ്ങേറും. മേളയുടെ രണ്ടാംദിനത്തിൽ നാടന്‍പാട്ട് കലാകാരന്‍ അതുല്‍ നറുകരയും സംഘവും അവതരിപ്പിക്കുന്ന സോള്‍ ഓഫ് ഫോക്കിന്റെ സംഗീതവിരുന്നുണ്ടാകും.

ഞായറാഴ്ച തമിഴ് മോജോ റോക്ക് ബാന്‍ഡ് 'ജാനു',12ന് താമരശ്ശേരി ചുരം ബാൻഡ് , 13ന് ഗസല്‍ ഗായിക നിമിഷ സലിമിന്റെ ഗസല്‍ സന്ധ്യ എന്നിവ അരങ്ങേറും.14 ന് ചുമടുതാങ്ങി ബാൻഡാണ് ടാഗോർ തിയേറ്ററിൽ സംഗീത വിരുന്നൊരുക്കുന്നത്. 15 ന് തമിഴ് ഗാനങ്ങളുള്‍പ്പെടുത്തി ഗായകൻ പ്രദീപ് കുമാറിന്റെ ഗാനസന്ധ്യയും കിഷോര്‍ കുമാറിനും ലത മങ്കേഷ്‌ക്കറിനും സ്മരണാഞ്ജലി അര്‍പ്പിച്ചുകൊണ്ട് അരുണ്‍ സുകുമാറും നിത്യാ മാമ്മനും നയിക്കുന്ന 'റിമംബറിംഗ് കിഷോര്‍ ദാ & ലതാ ജി' യും നടക്കും.

Read more

സോണിയ ഗാന്ധിയുടെ ഇറ്റലിയിലെ വീട് മ്യൂസിയമാക്കി മാറ്റാന്‍ തയ്യാറെടുത്ത് ഉടമ സുഖേവ് സിങ് കാങ്

സോണിയ ഗാന്ധിയുടെ ഇറ്റലിയിലെ വീട് മ്യൂസിയമാക്കി മാറ്റാന്‍ തയ്യാറെടുത്ത് ഉടമ സുഖേവ് സിങ് കാങ്

റോം: കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ഇറ്റലിയിലെ വീട് മ്യൂസിയമാക്കി മാറ്റാന്‍ തയ്യാറെടുത്ത് വീടിന്റെ ഇപ്പോഴത്തെ ഉടമസ്ഥനായ വ്

ജേഴ്‌സി നമ്പർ 7 മുതൽ ലോകകപ്പ് ഓർമകൾ വരെ; ധോണിക്ക് ആദരമായി ചെന്നൈയിൽ ആഡംബര സ്യൂട്ട്

ജേഴ്‌സി നമ്പർ 7 മുതൽ ലോകകപ്പ് ഓർമകൾ വരെ; ധോണിക്ക് ആദരമായി ചെന്നൈയിൽ ആഡംബര സ്യൂട്ട്

ചെന്നൈ: മുൻ ഇന്ത്യൻ ക്രിക്കറ്റ് നായകനും ചെന്നൈ സൂപ്പർ കിംഗ്‌സിൻ്റെ പ്രിയപ്പെട്ട 'തല'യുമായ എംഎസ് ധോണിയോടുള്ള ആദരസൂചകമായി ചെ

മെർക്കുറി ക്രീമുകൾക്കെതിരെ നടപടി; ജില്ലകളിൽ പ്രത്യേക സംഘത്തിന് മുഖ്യമന്ത്രിയുടെ നിർദേശം

മെർക്കുറി ക്രീമുകൾക്കെതിരെ നടപടി; ജില്ലകളിൽ പ്രത്യേക സംഘത്തിന് മുഖ്യമന്ത്രിയുടെ നിർദേശം

തിരുവനന്തപുരം: മാരക ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്ന സൗന്ദര്യ വര്‍ധക വസ്തുക്കളില്‍ കര്‍ശന നടപടിക്ക് സര്‍ക്കാര്‍. മെര്‍ക്കുറി അടങ്ങിയ ഫേസ്