രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തിരിതെളിഞ്ഞു

Share

തിരുവനന്തപുരം: സിനിമാ രംഗത്തേക്ക് കടന്നുവരുന്ന കലാകാരികള്‍ക്ക് അന്തസോടെ പ്രവര്‍ത്തിക്കാനുള്ള അന്തരീക്ഷം ഒരുക്കുമെന്ന് ഉറപ്പ് നല്‍കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് 29-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേള (ഐഎഫ്എഫ്കെ) ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചരിത്രംകൊണ്ടും വലുപ്പംകൊണ്ടും ലോകത്ത് നിരവധി മേളകളുണ്ടെങ്കിലും ഐഎഫ്എഫ്കെ ബഹുദൂരം മുന്നേറിയിരിക്കുന്നു. ലോകത്തു തന്നെ ഏറ്റവും വലിയ രാഷ്‌ട്രീയ ഉള്ളടക്കമുള്ള മേളയായി ഐഎഫ്എഫ്കെ മാറി. മേളയിലെ ചര്‍ച്ചകളും സംവാദങ്ങളും പുരോഗമന സ്വഭാവമുള്ളതാണ്. സമൂഹത്തിന്‍റെ നേര്‍പ്രതിഫലനമാണ് പലപ്പോഴും സിനിമയില്‍ ഉണ്ടാകുന്നത്.

കഴിഞ്ഞ ചലച്ചിത്ര മേളയില്‍ പലസ്തീന്‍ ഐക്യദാര്‍ഢ്യ ചിത്രങ്ങൾ‌ പ്രദര്‍ശിപ്പിച്ചിരുന്നു. ആ രാജ്യത്തെ അവസ്ഥ ഇപ്പോള്‍ കൂടുതല്‍ മോശമാണ്. ആഭ്യന്തര യുദ്ധവും കുടിയിറക്കലും പ്രമേയമായ അര്‍മേനിയന്‍ സിനിമയാണ് ഇക്കുറി പ്രദര്‍ശിപ്പിക്കുന്നത്. അടിച്ചമര്‍ത്തപ്പെടുന്നവരുടെ ഒപ്പം നിന്ന് അവരുടെ ജീവിതാവസ്ഥകള്‍ ലോകത്തിനു മുന്നില്‍ എത്തിക്കാനാണ് ചലച്ചിത്ര മേളയിലൂടെ ശ്രമിക്കുന്നത്. ചലച്ചിത്രമേള എന്നതിനപ്പുറം യുവതീ യുവാക്കള്‍ക്ക് പുതു ട്രെന്‍ഡുകള്‍ പരിചയപ്പെടാനുള്ള വേദി കൂടിയായി മേള മാറി.

വെളളിയാഴ്ച മേളയില്‍ ആദരിക്കപ്പെടുന്ന എല്ലാവരും സ്ത്രീകളാണെന്നതില്‍ നമുക്ക് അഭിമാനിക്കാം. കോര്‍പ്പറേറ്റ് താല്‍പര്യങ്ങള്‍ക്കനുസരിച്ച് സിനിമകള്‍ തയാറാക്കേണ്ടിവരുന്നുവെന്ന വിഷയം ഗൗരവത്തോടെ കാണണമെന്നും മുഖ്യമന്ത്രി.

സിനിമ എത്തിച്ചേരുന്നത് മനുഷ്യനിലേക്കാണെന്ന് സ്വാഗത പ്രസംഗം നിര്‍വഹിച്ച ചലച്ചിത്ര അക്കാദമി ചെയര്‍മാനും നടനുമായ പ്രേംകുമാര്‍ പറഞ്ഞു. വയനാട് ദുരന്തത്തില്‍ മരിച്ചവര്‍ക്ക് നീതി നിഷേധിക്കപ്പെട്ടതില്‍ ശക്തമായ പ്രതിഷേധം അറിയിക്കുന്നതായും പ്രേംകുമാര്‍ പറഞ്ഞു. സിനിമാ മേഖലയിലെ സ്ത്രീ സുരക്ഷക്ക് ഇന്ത്യയിൽ ആദ്യമായി റിപ്പോര്‍ട്ട് തയ്യാറാക്കിയത് കേരളമാണെന്നും ഹേമ കമ്മിറ്റി റിപ്പോർട്ട്‌ പാതി വഴിയിൽ ഉപേക്ഷിക്കില്ലെന്ന് അധ്യക്ഷത വഹിച്ച മന്ത്രി സജി ചെറിയാൻ പറഞ്ഞു.

ഉദ്ഘാടന ചടങ്ങില്‍ ഹോങ്കോങ്ങില്‍നിന്നുള്ള സംവിധായക ആന്‍ ഹുയിക്ക് ലൈഫ് ടൈം അച്ചീവ്‌മെന്‍റ് പുരസ്‌കാരം മുഖ്യമന്ത്രി സമർപ്പിച്ചു. മുഖ്യാതിഥിയായിരുന്ന നടി ശബാന ആസ്മിയെയും ചടങ്ങില്‍ ആദരിച്ചു. മന്ത്രി സജി ചെറിയാന്‍ അധ്യക്ഷനായ ചടങ്ങില്‍ മന്ത്രിമാരായ വി. ശിവന്‍കുട്ടി, ജി.ആര്‍. അനില്‍, വി.കെ. പ്രശാന്ത് എംഎല്‍എ തുടങ്ങിയവരും പങ്കെടുത്തു. സാംസ്‌കാരിക വകുപ്പ് ഡയറക്റ്റര്‍ ദിവ്യ എസ്. അയ്യര്‍, ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ഷാജി എന്‍. കരുണ്‍, നടന്‍ മധുപാല്‍ തുടങ്ങിയവരും പങ്കെടുത്തു.

Read more

സിന ദിവാകർ കേരള അസിസ്റ്റൻ്റ് പബ്ലിക് പ്രോസിക്യൂട്ടേഴ്സ് അസോസിയേഷൻ്റെ പുതിയ പ്രസിഡൻ്റ്

സിന ദിവാകർ കേരള അസിസ്റ്റൻ്റ് പബ്ലിക് പ്രോസിക്യൂട്ടേഴ്സ് അസോസിയേഷൻ്റെ പുതിയ പ്രസിഡൻ്റ്

തിരുവനന്തപുരം: കേരള അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടേഴ്സ് അസോസിയേഷന്റെ വാർഷിക ജനറൽ ബോഡി യോഗം എറണാകുളത്ത് സമാപിച്ചു. സംഘടനയുടെ പുതി

വിസ്‌ ഫിനാൻഷ്യൽ ആപ്പും സ്വിച്ച് സംവിധാനവും അവതരിപ്പിച്ച് വിസ്‌ ഫിനാൻഷ്യൽ

വിസ്‌ ഫിനാൻഷ്യൽ ആപ്പും സ്വിച്ച് സംവിധാനവും അവതരിപ്പിച്ച് വിസ്‌ ഫിനാൻഷ്യൽ

കൊച്ചി: വിവിധ സാമ്പത്തിക സേവനങ്ങൾ ഒരൊറ്റ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ വിസ്‌ ഫിനാൻഷ്യൽ തയ്യാറാക്

പശ്ചിമേഷ്യൻ സംഘർഷത്തിൽ കടുത്ത ആശങ്ക; പ്രശ്നങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കണമെന്ന് ബ്രിക്സ് ഉച്ചകോടി സംയുക്ത പ്രഖ്യാപനം

പശ്ചിമേഷ്യൻ സംഘർഷത്തിൽ കടുത്ത ആശങ്ക; പ്രശ്നങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കണമെന്ന് ബ്രിക്സ് ഉച്ചകോടി സംയുക്ത പ്രഖ്യാപനം

ഡൽഹി: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന രൂക്ഷമായ സംഘർഷത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി ബ്രിക്സ് (BRICS) ഉച്ചകോടി. അന്താരാഷ്ട്ര തർക്കങ്ങൾ യു