രണ്ട് പതിറ്റാണ്ടിനിടെ 200 ഓളം സ്ത്രീകളെ ബലാത്സംഗം ചെയ്തു; ഇറാനിൽ 43 കാരന് പരസ്യ വധശിക്ഷ

Share

ടെഹ്റാൻ: കഴിഞ്ഞ 2 പതിറ്റാണ്ടിനിടെ നിരവധി സ്ത്രീകളെ ബലാത്സംഗം ചെയ്ത 43 കാരന് ഇറാനിൽ പരസ്യ വധശിക്ഷ. മുഹമ്മദ് അലി സലാമത്തിനെയാണ് വധശിക്ഷയ്ക്ക് വിധേയമാക്കിയത്. നഗരത്തില്‍ ഫാര്‍മസിയും ജിമ്മും നടത്തിയിരുന്ന മുഹമ്മദ് അലിക്കെതിരെ ഇരുന്നൂറോളം സ്ത്രീകളാണ് പരാതി നൽകിയത്.

വിവാഹഭ്യർഥന നടത്തുകയോ ഡേറ്റിങിൽ ഏർപ്പെടുത്തുകയോ ചെയ്താണ് മുഹമ്മദ് അലി സ്ത്രീകളോട് അടുപ്പം സൃഷ്ടിക്കുന്നത്. ഇതാണ് മുഹമ്മദ് അലിയുടെ പതിവു രീതി. തുടർന്നാണ് ബലാത്സംഗം. ചിലർക്ക് ഇയാൾ ഗർഭ നിരോധന ഗുളികകളും നൽകും. ജനുവരിയിലാണ് ഇയാൾ അറസ്റ്റിലാവുന്നത്. അറസ്റ്റിനു പിന്നാലെ നൂറുകണക്കിന് ആളുകള്‍ മുഹമ്മദ് അലിക്ക് വധശിക്ഷ നൽ‌കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു.

ബലാത്സംഗവും വ്യപിചാരവും ഇറാനിൽ വധശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ്. അതിനിടെ ഇറാനില്‍ വര്‍ധിച്ചു വരുന്ന വധശിക്ഷകളുടെ എണ്ണം മനുഷ്യാവകാശ സംഘടനകളുടെ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ