വ്യോമസേന വിങ് കമാൻഡർ അഭിനന്ദനെക്കുറിച്ചുള്ള വിഡിയോ ലിങ്കുകൾ നീക്കം ചെയ്യാൻ യൂട്യൂബിന് കേന്ദ്ര നിർദേശം

വ്യോമസേന വിങ് കമാൻഡർ അഭിനന്ദനെക്കുറിച്ചുള്ള വിഡിയോ ലിങ്കുകൾ നീക്കം ചെയ്യാൻ യൂട്യൂബിന് കേന്ദ്ര നിർദേശം
Abhinandan

ന്യൂഡൽഹി: വ്യോമസേന വിങ് കമാൻഡർ അഭിനന്ദൻ വർധമാനെക്കുറിച്ചുള്ള 11 വിഡിയോ ലിങ്കുകൾ നീക്കം ചെയ്യാൻ യൂട്യൂബിന് കേന്ദ്ര നിർദേശം. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശമനുസരിച്ചു വിവരസാങ്കേതിക മന്ത്രാലയം ആണു യൂട്യൂബിനു നിർദേശം കൊടുത്തത്. പാക്ക്  വ്യോമവിമാനങ്ങളെ  തുരത്തിയോടിച്ച മിഗ് 21ന്റെ പൈലറ്റായിരുന്നു അഭിനന്ദൻ വർധമാൻ. ഇദ്ദേഹത്തെ പിടികൂടുന്നതും മർദിക്കുന്നതും മറ്റുമായി നിരവധി വീഡിയോകൾ കഴിഞ്ഞദിവസം യുട്യൂബിൽ പ്രചരിച്ചിരുന്നു. ഈ വീഡിയോകളാണ് നീക്കം ചെയ്യാൻ ആവശ്യപ്പെട്ടിട്ടുള്ളത്.അഭിനന്ദനെക്കുറിച്ചുള്ള ഏതൊക്കെ വിഡിയോകളാണു നീക്കം ചെയ്യാൻ ആവശ്യപ്പെട്ടതെന്നു പുറത്തുവിട്ടിട്ടില്ല.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ