എനിക്കൊന്നു കണ്ണെഴുതി തരോ?: ചിരിച്ചും ചിന്തിപ്പിച്ചും ജയ ജയ ജയ ജയ ഹേ ട്രെയ്‌ലർ

Share

ജാനേമൻ എന്ന സിനിമക്ക് ശേഷം ചിയേഴ്‌സ് എന്റർടൈൻമെന്റസ് അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് 'ജയ ജയ ജയ ജയ ഹേ'. ചിയേഴ്‌സ് എന്റർടൈൻമെന്റ്സിൻ്റെ ബാനറിൽ ലക്ഷ്മി വാര്യർ, ഗണേഷ് മേനോൻ എന്നിവരും സൂപ്പർ ഡ്യുപ്പർ ഫിലിംസിൻ്റെ ബാനറിൽ അമൽ പോൾസനും ചേർന്നു നിർമ്മിക്കുന്ന ചിത്രത്തിൽ ബേസിൽ ജോസഫ്, ദർശന രാജേന്ദ്രൻ എന്നിവർ പ്രധാന വേഷത്തിലെത്തുന്നു. അന്താക്ഷരി എന്ന പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രത്തിന്റെ സംവിധായകൻ വിപിൻ ദാസ് അണിയിച്ചൊരുക്കുന്ന ചിത്രത്തിന്റെ തിരക്കഥ സംവിധായകൻ വിപിൻ ദാസും നാഷിദ് മുഹമ്മദ്‌ ഫാമിയും ചേർന്നു കൈയാളുന്നു .

പ്രൊമോഷണൽ രീതികൾ കൊണ്ട് ശ്രദ്ധനേടിയ ചിത്രത്തിലെ ഗാനങ്ങളുടെ വീഡിയോ റീലുകൾ ഒരു ട്രെൻഡ് സെറ്റർ തന്നെയായിരുന്നു. ആനന്ദ് മൻമഥൻ, അസീസ്,സുധീർ പറവൂർ, നോബി മാർക്കോസ്, മഞ്ജു പിള്ള എന്നിങ്ങനെ ഒരു വലിയ താരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

ഒക്ടോബർ 28 നു ഐക്കൺ സിനിമാസ് ' ജയ ജയ ജയ ജയ ഹേ ' തീയേറ്ററുകളിലെത്തിക്കും . രാജേഷ്, ജയ എന്നിവരുടെ വിവാഹവും വിവാഹ ശേഷവുമുള്ള ജീവിതവുമാണ് ചിത്രത്തിന്റെ കഥാതന്തു.രാജേഷ്, ദമ്പതികളായി ആണ് ദർശനയും ബേസിലും ചിത്രത്തിൽ വേഷമിടുന്നത്. കുടുംബ ബന്ധങ്ങൾക്ക് പ്രാധാന്യം നൽകുന്ന ഒരു ഫാമിലി എന്റർടെയ്നർ ആണ് ചിത്രം. ചിത്രത്തിന്റെ ട്രൈലെർ ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്. ഇതിനോടകം തന്നെ 'ജയ ജയ ജയ ജയ ഹേ' യിലെ ഗാനങ്ങളും ടീസറുമെല്ലാം സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു.

ബബ്ലു അജുവാണ് ഡയറക്ടർ ഓഫ് ഫോട്ടോഗ്രാഫി (DOP),ജോൺ കുട്ടിയാണ് എഡിറ്റിങ് വിഭാഗം കൈകാര്യം ചെയ്യുന്നത്.അങ്കിത് മേനോൻ സംഗീത സംവിധാനം നിർവഹിക്കുന്നു.ഗാന രചന - വിനായക് ശശികുമാർ,ശബരീഷ് വർമ്മ, ജമൈമ .ഫെലിക്സ് ഫുകുയോഷി റുവേ ആണ് സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്.കല - ബാബു പിള്ള,ചമയം - സുധി സുരേന്ദ്രൻ,വസ്ത്രലങ്കാരം - അശ്വതി ജയകുമാർ,നിർമ്മാണ നിർവഹണം - പ്രശാന്ത് നാരായണൻ,മുഖ്യ സഹ സംവിധാനം - അനീവ് സുരേന്ദ്രൻ,ധനകാര്യം - അഗ്നിവേഷ്, പ്രൊഡക്ഷൻ കോർഡിനേറ്റർ - ഐബിൻ തോമസ്,നിശ്ചല ചായാഗ്രഹണം -എസ് ആർ കെ , വാർത്താ പ്രചരണം - വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.യെല്ലോ ടൂത്ത് ആണ് പബ്ലിസിറ്റി ഡിസൈൻസ്.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ