ഞാൻ ചായയുണ്ടാക്കിയാൽ പോലും കൊട്ടിഘോഷിക്കപ്പെടും, അപ്പോഴാണ് ഡിവോഴ്സ് -ജയം രവി

Share

ആരതിയുമായുള്ള വിവാഹബന്ധം വേർപെടുത്തുകയാണെന്ന പ്രഖ്യാപനത്തിലൂടെ ഏവരേയും അമ്പരപ്പിച്ചിരുന്നു തമിഴ് നടൻ ജയം രവി. ഇതിനെത്തുടർന്ന് നിരവധി അഭ്യൂഹങ്ങളാണ് വിവാഹ മോചനവുമായി ബന്ധപ്പെട്ട് ഉയർന്നത്. മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നുവരെ ​ഗോസിപ്പുകൾ വന്നു. ഇതിനെല്ലാം മറുപടിയുമായി ജയം രവിതന്നെ എത്തിയിരിക്കുകയാണ്.

ബ്രദർ എന്ന പുതിയ ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാ​ഗമായി ​ഗലാട്ടാ പ്ലസ് യുട്യൂബ് ചാനലിനോട് സംസാരിക്കവേയാണ് താനുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളെക്കുറിച്ച് ജയം രവി മനസുതുറന്നത്. ഇത്തരം കുപ്രചരണങ്ങൾക്ക് താൻ വിലനൽകാറില്ലെന്നും ജോലിയിൽ മാത്രമാണ് ഇപ്പോൾ തന്റെ ശ്രദ്ധയെന്നും താരം പറഞ്ഞു.

"ഒരു പൊതുമാധ്യമത്തിലാണ് നമ്മളുള്ളത്. ഞാൻ എന്തുചെയ്താലും അത് കൊട്ടിഘോഷിക്കപ്പെടും. അതൊരു ചായയുണ്ടാക്കുകയാണെങ്കിൽപ്പോലും. ഇതൊരു മാസ് മീഡിയയാണ്. നമ്മളെ താരങ്ങളും. നല്ലതിനോ ചീത്തയ്ക്കോ എല്ലാം എടുത്തുകാട്ടപ്പെടും. നമ്മൾക്കത് കണ്ടില്ലെന്ന് നടിക്കാനാവില്ല. ജനങ്ങൾക്ക് സിനിമ കാണുന്നതും താരങ്ങളേയും അവരെക്കുറിച്ച് സംസാരിക്കുന്നതെല്ലാം ഇഷ്ടമാണ്. അതുകൊണ്ട് ഞാനവരെ വിലയിരുത്താൻ പോകാറില്ല." ജയം രവിയുടെ വാക്കുകൾ.

കുറച്ച് ആളുകള്‍ക്കാണ് വൈകാരികപരമായ പക്വത ഇല്ലാത്തതെന്നും അവരാണ് അനാവശ്യ ​ഗോസിപ്പുകൾ പടച്ചുവിടുന്നതിൽ വ്യാപൃതരാവുന്നതെന്നും ജയം രവി അഭിപ്രായപ്പെട്ടു. ചെയ്യുന്ന ജോലി മികച്ചതാക്കാൻ ശരീരവും മനസും തെളിമയോടെയിരിക്കണം. ഓരോ ആളുകളുടേയും അടുത്തുചെന്ന് ഉത്തരവാദിത്തബോധം പഠിപ്പിക്കാൻ തനിക്കാവില്ല. പക്വതയുള്ളവർ അപവാദം പ്രചരിപ്പിക്കില്ല. മറ്റുചിലരാകട്ടെ ഇത്തരം ​ഗോസിപ്പുകളുടെ തീവ്രത നോക്കുകയോ തന്റെ സ്വകാര്യതയിലേക്ക് ഇടിച്ചുകയറുകയോ ഇല്ല. സ്വയം മനസിലാക്കുന്നുണ്ടെങ്കിൽ എന്തിന് മറ്റുള്ളവരുടെ വാക്കുകൾ കണക്കിലെടുക്കണമെന്നും ജയം രവി ചോദിച്ചു.

അതേസമയം ജയം രവി നായകനാവുന്ന ബ്രദർ എന്ന ചിത്രം ദീപാവലി റിലീസായി തിയേറ്ററുകളിലെത്താനൊരുങ്ങുകയാണ്. എം.രാജേഷ് സംവിധാനം ചെയ്യുന്ന ചിത്രംഒക്ടോബർ 31-ന് തിയറ്ററുകളിലെത്തും. പ്രിയങ്ക മോഹനാണ് നായിക. കോമഡിക്കും പ്രണയത്തിനും ഒരുപോലെ പ്രാധാന്യം നല്‍കിയുള്ള ചിത്രമായിരിക്കും ബ്രദര്‍. സ്ക്രീൻ സീൻ മീഡിയ എന്റർടെയ്ൻമെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ ആണ് ചിത്രം നിർമിക്കുന്നത്.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ