കൽക്കരി കുംഭകോണം: അന്തരിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന് സുപ്രീം കോടതിയുടെ ക്ലീൻ ചിറ്റ്

Share
കൽക്കരി കുംഭകോണം: അന്തരിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന് സുപ്രീം കോടതിയുടെ ക്ലീൻ ചിറ്റ്

കല്‍ക്കരി കുംഭകോണ കേസില്‍ മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിന് സുപ്രീം കോടതിയുടെ ക്ലീന്‍ ചിറ്റ്. കേസില്‍ സിബിഐ നല്‍കിയ ക്ലോഷര്‍ റിപ്പോര്‍ട്ട് അംഗീകരിച്ചാണ് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് അധ്യക്ഷനായ ബെഞ്ചിന്റെ നടപടി. കേസില്‍ ആറാം പ്രതിയായിരുന്നു മന്‍മോഹന്‍ സിങ്. മരിച്ച് രണ്ടു വര്‍ഷത്തിനിപ്പുറമാണ് കേസില്‍ അദ്ദേഹത്തിന് ക്ലീന്‍ ചിറ്റ് ലഭിക്കുന്നത്.

ഒഡീഷയിലെ താലാബീര കല്‍ക്കരിപ്പാടം സ്വകാര്യ കമ്പനിക്ക് അനുവദിച്ച കേസിലാണ് മന്‍മോഹന്‍ സിങ് കുറ്റവിമുക്തനാകുന്നത്. മന്‍മോഹന്‍ സിങ്ങും മറ്റു അഞ്ചു പേരും വിചാരണ നേരിടണമെന്ന 2015ലെ സിബിഐ പ്രത്യേക കോടതി ഉത്തരവാണ് സുപ്രീം കോടതി റദ്ദാക്കിയത്. മന്‍മോഹന്‍ സിങ്ങിനെ വിചാരണ ചെയ്യാനാവശ്യമായ തെളിവില്ല എന്ന സിബിഐ കണ്ടെത്തല്‍ അംഗീകരിക്കാന്‍ സിബിഐ കോടതി വിസമ്മതിച്ചതിനെത്തുടര്‍ന്നായിരുന്നു നിയമപോരാട്ടം.

Read more

‘ഞാൻ ഇന്ത്യൻ പൗരൻ’; പാസ്പോർട്ട് ഉയർത്തിക്കാട്ടി വീഡിയോയുമായി ധ്രുവ് റാഠി

‘ഞാൻ ഇന്ത്യൻ പൗരൻ’; പാസ്പോർട്ട് ഉയർത്തിക്കാട്ടി വീഡിയോയുമായി ധ്രുവ് റാഠി

ഡൽഹി: താൻ ഇന്ത്യൻ പൗരൻ ആണെന്ന് സോഷ്യൽ മീഡിയാ ഇൻഫ്ലുവൻസർ ധ്രുവ് റാഠി. പാസ്പോർട്ട് ഉയർത്തിക്കാട്ടി വീഡിയോയിലാണ് ധ്രുവ് റാഠിയുടെ വി