ജർമനിയിലെ ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ പുരസ്‌കാരനേട്ടവുമായി ടൊവിനോ തോമസ് ചിത്രം 'നരിവേട്ട'
ജർമനിയിലെ സ്റ്റുട്ട്ഗാർട്ടിൽ നടന്ന ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ പുരസ്‌കാരത്തിളക്കവുമായി മലയാള ചിത്രം 'നരിവേട്ട'. ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ ചിത്രം ഓഡിയൻസ് അവാർഡ് കാറ്റഗറിയിലാണ് പുരസ്‌കാരം സ്വന്തമാക്കിയത്. ദി ജർമൻ സ്റ്റാർ ഓഫ് ഇന്ത്യ എന്ന പുരസ്‌കാരമാണ് മലയാള ചിത്രം നേടിയെടുത്തത്. ചിത്രത്തിന്റെ സംവിധായകൻ അനുരാജ് മനോഹർ പുരസ്‌കാരം ഏറ്റുവാങ്ങി.
കേന്ദ്ര സാഹിത്യ ആക്കാദമി അവാര്‍ഡ് ജേതാവ് അബിന്‍ ജോസഫ് ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചത്. വര്‍ഗീസ് പീറ്റര്‍ എന്ന പോലീസ് കോണ്‍സ്റ്റബിളിന്റെ വേഷത്തിലാണ് ചിത്രത്തിൽ ടൊവിനോ തോമസ് എത്തിയത്. ചിത്രത്തിലെ പ്രകടനത്തിന് മികച്ച ഏഷ്യൻ നടനുള്ള സെപ്റ്റിമിയസ് അവാർഡ് ടൊവിനോ തോമസ് രണ്ടാം തവണയും സ്വന്തമാക്കിയിരുന്നു.
ചേരൻ, സുരാജ് വെഞ്ഞാറമൂട് പ്രിയംവദ കൃഷ്ണ, ആര്യ സലിം, റിനി ഉദയകുമാർ, എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളിൽ എത്തിയത്.
ഛായാഗ്രഹണം: വിജയ്, സംഗീതം: ജേക്‌സ് ബിജോയ്, വരികള്‍: കൈതപ്രം, എഡിറ്റര്‍: ഷമീര്‍ മുഹമ്മദ്, ആര്‍ട്ട്: ബാവ, വസ്ത്രാലങ്കാരം: അരുണ്‍ മനോഹര്‍, മേക്കപ്പ്: അമല്‍ സി. ചന്ദ്രന്‍, പ്രൊജക്റ്റ് ഡിസൈനര്‍: ഷെമിമോള്‍ ബഷീര്‍, പ്രൊഡക്ഷന്‍ ഡിസൈന്‍: എം. ബാവ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സക്കീര്‍ ഹുസൈന്‍, സൗണ്ട് ഡിസൈന്‍: രംഗനാഥ് രവി, പിആര്‍ഒ ആന്‍ഡ് മാര്‍ക്കറ്റിങ്: വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: രതീഷ് കുമാര്‍ രാജന്‍, സൗണ്ട് മിക്‌സ്: വിഷ്ണു പി.സി, സ്റ്റീല്‍സ്: ഷൈന്‍ സബൂറ, ശ്രീരാജ് കൃഷ്ണന്‍, ഡിസൈന്‍സ്: യെല്ലോടൂത്ത്, മ്യൂസിക് റൈറ്റ്‌സ്: സോണി മ്യൂസിക് സൗത്ത്.