കെ മുരളീധരന്‍ തൃശൂരില്‍, വടകരയില്‍ ഷാഫി, ആലപ്പുഴയില്‍ കെ സി; കോണ്‍ഗ്രസ് പട്ടിക ഇങ്ങനെ

Share

ലോക്‌സഭാ തെരഞ്ഞെടുപ്പിനായുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ വന്‍ ട്വിസ്റ്റ്. ടി എന്‍ പ്രതാപനെ മാറ്റി കെ മുരളീധരനെ തൃശൂരില്‍ മത്സരിപ്പിക്കാനാണ് നീക്കം നടക്കുന്നത്. വടകരയില്‍ ഷാഫി പറമ്പിലാകും സ്ഥാനാര്‍ത്ഥി. രാഹുല്‍ ഗാന്ധി വയനാട്ടില്‍ തന്നെ മത്സരിക്കും. ആലപ്പുഴയില്‍ കെ സി വേണുഗോപാല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകുമെന്നുമാണ് ലഭിക്കുന്ന വിവരം.

ആലപ്പുഴയില്‍ കെ സി വേണുഗോപാല്‍ മത്സരിക്കുന്നില്ലെങ്കില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് നറുക്ക് വീഴും. മറ്റ് മണ്ഡലങ്ങളില്‍ സിറ്റിംഗ് എംപിമാര്‍ മത്സരിക്കുമെന്നാണ് നിലവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിലാണ് മേല്‍പ്പറഞ്ഞ തീരുമാനങ്ങളെടുത്തിരിക്കുന്നത്.

പത്മജ വേണുഗോപാലിന്റെ ബിജെപി പ്രവേശനത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് മുരളീധരനെ തൃശൂരില്‍ മത്സരിപ്പിക്കാന്‍ കേന്ദ്ര നേതൃത്വം ആലോചിക്കുന്നത്. കെ കരുണാകരന്റെ രാഷ്ട്രീയ തട്ടകത്തില്‍ തന്നെ നിന്ന് ബിജെപിയെ പരാജയപ്പെടുത്തണമെന്നാണ് കോണ്‍ഗ്രസ് നിലപാട്. ഇത്തരം നിര്‍ദേശങ്ങളോടെ കേരളത്തിലെ പാര്‍ട്ടി നേതൃത്വം കേന്ദ്രത്തിന് പട്ടിക കൈമാറിയിട്ടുണ്ട്. അതേസമയം പത്മജയുടെ ബിജെപി പ്രവേശനം തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് എതിരായ രാഷ്ട്രീയ ആയുധമാക്കാനാണ് ഇടത് ക്യാമ്പിന്റെ ആലോചന. ഇന്ന് ചേരുന്ന എല്‍ഡിഎഫ് യോഗത്തില്‍ ഇത് സംബന്ധിച്ച സുപ്രധാന തീരുമാനങ്ങളുണ്ടാകും.

Read more

ഖമനേയിയുടെ മൃതദേഹത്തിനരികെ 14 മാസം മാത്രം പ്രായമുള്ള കൊച്ചുമകളുടെ കുഞ്ഞ് ശവപ്പെട്ടി; വിതുമ്പി ഇറാന്‍

ഖമനേയിയുടെ മൃതദേഹത്തിനരികെ 14 മാസം മാത്രം പ്രായമുള്ള കൊച്ചുമകളുടെ കുഞ്ഞ് ശവപ്പെട്ടി; വിതുമ്പി ഇറാന്‍

ഇറാന്‍ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനേയിയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് ശനിയാഴ്ചയാണ് ഔദ്യോഗികമായി തുടക്കമായത്. ഫെബ്രുവരി 28ന് അമേരിക്ക – ഇസ്

‘ഈ രാജ്യത്തെ സ്നേഹിക്കുന്നതുകൊണ്ടാണ് നമ്മൾ വിട്ടുപോകാത്തത്’: യുഎസ് വാർഷികദിനത്തിൽ ശ്രദ്ധേയമായി മംദാനിയുടെ പ്രസംഗം

‘ഈ രാജ്യത്തെ സ്നേഹിക്കുന്നതുകൊണ്ടാണ് നമ്മൾ വിട്ടുപോകാത്തത്’: യുഎസ് വാർഷികദിനത്തിൽ ശ്രദ്ധേയമായി മംദാനിയുടെ പ്രസംഗം

ന്യൂയോർക്ക് മേയർ സൊഹ്‌റാൻ മംദാനി യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ 250 വർഷം അടയാളപ്പെടുത്തുന്നതിനായി നടത്തിയ പ്രസംഗമാണ് ഇപ്പോൾ ശ്രദ്

ശ്രീശാന്തിന്റെ വിലക്ക് പിന്‍വലിച്ച് കേരള ക്രിക്കറ്റ് അസോസിയേഷന്‍; തീരുമാനം ശ്രീശാന്ത് നിരുപാധികം ഖേദം പ്രകടിപ്പിച്ച സാഹചര്യത്തില്‍

ശ്രീശാന്തിന്റെ വിലക്ക് പിന്‍വലിച്ച് കേരള ക്രിക്കറ്റ് അസോസിയേഷന്‍; തീരുമാനം ശ്രീശാന്ത് നിരുപാധികം ഖേദം പ്രകടിപ്പിച്ച സാഹചര്യത്തില്‍

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്തിന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു. ശ്രീശാന്തിന്

‘ആരെയും വഞ്ചിച്ചിട്ടില്ല, നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല’; അമ്മയിൽ നിന്ന് രാജിവെച്ചിട്ടില്ലെന്ന് ശേത്വ മേനോൻ

‘ആരെയും വഞ്ചിച്ചിട്ടില്ല, നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല’; അമ്മയിൽ നിന്ന് രാജിവെച്ചിട്ടില്ലെന്ന് ശേത്വ മേനോൻ

അമ്മ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ശ്വേത മേനോൻ. ആരെയും വഞ്ചിച്ചിട്ടില്ലെന്നും നിരപരാധിത്വം തെളിയിക്കാതെ പടിയി