പത്മ ഭൂഷൺ പുരസ്കാരം ഏറ്റുവാങ്ങി കെ എസ് ചിത്ര

Share

2021 ലെ പത്മ പുരസ്‌കാരങ്ങൾ രാഷ്ട്രപതി രാംനാഥ് കോവിന്ദ് വിതരണം ചെയ്തു. ഗായിക കെ.എസ് ചിത്ര പത്മ ഭൂഷൺ പുരസ്‌കാരം ഏറ്റുവാങ്ങി. മലയാളികളായ ആറ് പേർക്കാണ് ഇത്തവണ പത്മ പുരസ്‌കാരങ്ങൾ ലഭിച്ചത്.

രാഷ്ട്രപതി ഭവനിൽ പ്രൗഢഗംഭീരമായ ചടങ്ങിലാണ് പത്മ പുരസ്‌കാരങ്ങൾ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സമ്മാനിച്ചത്. 16 പേർക്ക് മരണാനന്തര ബഹുമതിയായി പരമോന്നത സിവിലിയൻ പുരസ്‌കാരങ്ങൾ നൽകി. ഡോ. ബി.എം. ഹെഗ്‌ഡെ, ബി.ബി. ലാൽ, സുദർശൻ സഹോ , എന്നിവർ പത്മ വിഭൂഷൺ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി.

ചലച്ചിത്ര പിന്നണി ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തിനും ശാസ്ത്ര സാങ്കേതിക വിദഗ്ദൻ നരീന്ദർ സിങ്ങ് കപനിക്കും മരണാനന്തര ബഹുമതിയായി പത്മ വിഭൂഷൺ പുരസ്‌കാരം നൽകി. മുൻ കേന്ദ്രമന്ത്രി റാം വിലാസ് പാസ്വാൻ, ആസാം മുൻ മുഖ്യമന്ത്രി തരുൺ ഗഗോയ് എന്നിവർക്ക് മരണാനന്തര ബഹുമതിയായി പത്മ ഭൂഷണും നൽകി. പത്മ ഭൂഷൺ പുരസ്‌കാരം 10 പേരും പത്മശ്രീ പുരസ്‌കാരം 102 പേരും സ്വീകരിച്ചു. മലയാളത്തിന് അഭിമാനമായി കേരളത്തിൽ നിന്ന് 6 പേരാണ് പത്മ പുരസ്‌കാരങ്ങൾക്ക് അർഹരായത്. ഗായിക കെ.എസ് ചിത്ര പത്മ ഭൂഷൻ പുരസ്‌കാരം ഏറ്റുവാങ്ങി.

കൈതപ്രം ദാമോദരൻ നമ്പൂതിരി പത്മശ്രീ പുരസ്‌കാരം സ്വീകരിച്ചു. അന്തരിച്ച കായിക പരിശീലകൻ ഒ.എം. നമ്പ്യാർക്കുള്ള പത്മശ്രീ പുരസ്‌കാരം ഭാര്യ കെ.വി. ലീല ഏറ്റ് വാങ്ങി. തോൽപാവകളി വിദഗ്ധൻ കെ.കെ. രാമചന്ദ്ര പുലവർ, അന്ധതയെ അതിജീവിച്ച സാഹിത്യകാരൻ ബാലൻ പുതേരി, ഡോ. ധനഞ്ജയ് ദിവാകർ സഗ്‌ദേവ് എന്നിവരാണ് പത്മശ്രീ പുരസ്‌കാരം സ്ഥീകരിച്ച മറ്റ് മലയാളികൾ.

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത്ഷാ, ധനമന്ത്രി നിർമ്മല സീതാരാമൻ ,തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ