കല വിഷു നൈറ്റ് 2020 ഏപ്രിൽ 18-ന്

കാത്തിരിപ്പുകൾക്കു വിരാമം ഇട്ടുകൊണ്ട് കല സിങ്കപ്പൂർ വിഷു നൈറ്റ് 2020 വരവറിയിച്ചിരിക്കുന്നു . സിംഗപ്പൂർ മലയാളികൾ ഇന്ന് വരെ കാണാത്ത എന്നാൽ കാണാൻ കൊതിക്കുന്ന ഗംഭീരമായ താര നിരയെത്തന്നെയാണ് ജങ്കാർ ബീറ്റ്‌സ്  2020 എന്ന പേരിൽ കല സിങ്കപ്പൂർ അവതരിപ്പിക്കുന്നത് . കഴിഞ്ഞ വർഷത്തെ മനോഹരമായ സംഗീത രാവിൻറെ മാറ്റൊലികൾ ഓരോ സിങ്കപ്പൂർ മലയാളിയുടെയും മനസ്സിൽ ഇന്നും നിറഞ്ഞു നിൽക്കുന്ന ഒന്നാണ് . ജങ്കാർ ബീറ്റ്‌സ് എന്തു കൊണ്ടും അതിനേക്കാൾ ഒരു പടി മുകളിലായിരിക്കും എന്നുള്ള കാര്യത്തിൽ സംശയമില്ല . ഡ്രമ്മുകളുടെ രാജാവെന്നറിയപ്പെടുന്ന ശിവമണിയാണ് പരിപാടി നയിക്കുന്നത് . തിടമ്പേറ്റി നിക്കുന്ന ഗജരാജന് ഇടവും വലവും നിൽക്കുന്നവർ പ്രമാണികൾ ആവാതെ വയ്യാലോ . കീബോർഡ് മാന്ത്രികൻ സ്റ്റീഫൻ ദേവസ്സിയും സിത്താർ മാസ്‌ട്രോ പുർബെയ്ൻ ചാറ്റര്ജിയും ആണ് ആ പ്രമാണികൾ . താളങ്ങളുടെ മാസ്മരിക ലോകം അവർ തീർക്കുമ്പോൾ പാട്ടുകളുടെ ചടുലതയിലേക്കു എല്ലാവരെയും കൂട്ടാൻ നരേഷ് അയ്യരും അദ്ദേഹത്തിന്റെ സ്വന്തം ബാന്റും കൂടെയുണ്ടാകും . മലയാളത്തിന്റെ യുവ ഗായിക ആൻ അമി കൂടിയാകുമ്പോൾ ഒരു മറക്കാനാകാത്ത സായാഹ്നത്തിനാണ്  സിംഗപ്പൂർ സാക്ഷിയാകാൻ പോകുന്നത് . ഇതിൽ അവസാനിക്കുന്നില്ല ജങ്കാർ ബീറ്റസിന്റെ സംഘം . അത്ഭുതങ്ങളുടെ ചെപ്പു തുറക്കുമ്പോൾ അതിൽ ലിഡിയൻ നാദസ്വരം എന്ന കൊച്ചു മാന്ത്രികൻ അവന്റെ കൈ വിരലുകൾ കൊണ്ട് നമ്മളെ വിസ്മയിപ്പിക്കാനായി കാത്തു നിൽക്കുന്നുണ്ടാകും . സാക്ഷാൽ എ ആർ റഹ്മാൻ വരെ അത്ഭുത ബാലൻ എന്ന് വിശേഷിപ്പിച്ച ലോക പ്രശസ്ത കീബോര്ഡ് പ്ലയെർ ആണ് ലിഡിയൻ . കൂടെ പുല്ലാങ്കുഴലിൽ ദൈവത്തിന്റെ കയ്യൊപ്പുള്ള  കൊച്ചു മിടുക്കി അമൃത വർഷിണിയും ഇന്ത്യയിലെ ഏറ്റവും മികച്ച ചൈൽഡ് ഡ്രമ്മർ എന്ന് വിശേഷിപ്പുന്ന സ്റ്റീവൻ മാനുൽ ദേവസ്സിയും.

ജങ്കാർ ബീറ്റ്‌സ് 2020 സിംഗപ്പൂരിനായി കാത്തു വെച്ചിരിക്കുന്നത് സംഗീതത്തിന്റെ അത്ഭുത രാവു തന്നെയാണ് . ഏപ്രിൽ 18 2020 എസ്പ്ലനേഡ് കോൺസെർട് ഹാളിൽ വൈകീട്ട് 6 മണിക്കാണ് ജങ്കാർ ബീറ്റ്‌സ് . ടിക്കറ്റുകൾ താഴെ കാണുന്ന സിസ്റ്റിക് ലിങ്കിൽ ലഭ്യമാണ് . ഫെബ് 29 വരെ പാഷൻ കാർഡ് മെമ്പേഴ്സിന് 15% ഡിസ്‌കൗണ്ട് ഉണ്ടാകുന്നതായിരിക്കും .

https://www.sistic.com.sg/events/jankaar0420

Read more

സോണിയ ഗാന്ധിയുടെ ഇറ്റലിയിലെ വീട് മ്യൂസിയമാക്കി മാറ്റാന്‍ തയ്യാറെടുത്ത് ഉടമ സുഖേവ് സിങ് കാങ്

സോണിയ ഗാന്ധിയുടെ ഇറ്റലിയിലെ വീട് മ്യൂസിയമാക്കി മാറ്റാന്‍ തയ്യാറെടുത്ത് ഉടമ സുഖേവ് സിങ് കാങ്

റോം: കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ഇറ്റലിയിലെ വീട് മ്യൂസിയമാക്കി മാറ്റാന്‍ തയ്യാറെടുത്ത് വീടിന്റെ ഇപ്പോഴത്തെ ഉടമസ്ഥനായ വ്

ജേഴ്‌സി നമ്പർ 7 മുതൽ ലോകകപ്പ് ഓർമകൾ വരെ; ധോണിക്ക് ആദരമായി ചെന്നൈയിൽ ആഡംബര സ്യൂട്ട്

ജേഴ്‌സി നമ്പർ 7 മുതൽ ലോകകപ്പ് ഓർമകൾ വരെ; ധോണിക്ക് ആദരമായി ചെന്നൈയിൽ ആഡംബര സ്യൂട്ട്

ചെന്നൈ: മുൻ ഇന്ത്യൻ ക്രിക്കറ്റ് നായകനും ചെന്നൈ സൂപ്പർ കിംഗ്‌സിൻ്റെ പ്രിയപ്പെട്ട 'തല'യുമായ എംഎസ് ധോണിയോടുള്ള ആദരസൂചകമായി ചെ

മെർക്കുറി ക്രീമുകൾക്കെതിരെ നടപടി; ജില്ലകളിൽ പ്രത്യേക സംഘത്തിന് മുഖ്യമന്ത്രിയുടെ നിർദേശം

മെർക്കുറി ക്രീമുകൾക്കെതിരെ നടപടി; ജില്ലകളിൽ പ്രത്യേക സംഘത്തിന് മുഖ്യമന്ത്രിയുടെ നിർദേശം

തിരുവനന്തപുരം: മാരക ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്ന സൗന്ദര്യ വര്‍ധക വസ്തുക്കളില്‍ കര്‍ശന നടപടിക്ക് സര്‍ക്കാര്‍. മെര്‍ക്കുറി അടങ്ങിയ ഫേസ്