കല വിഷു നൈറ്റ് 2018 ഏപ്രില്‍ 22ന്

കല വിഷു നൈറ്റ് 2018 ഏപ്രില്‍ 22ന്
kala-vishu

കല സിംഗപ്പൂരിന്‍റെ ഏഴാമത് വാര്‍ഷിക ആഘോഷമായി കല വിഷു നൈറ്റ് 2018 ഏപ്രിൽ 22നു കല്ലാങ് തിയേറ്ററിൽ.

പ്രശസ്ത പിന്നണി ഗായകൻ ശ്രീ വിജയ് യേശുദാസിന്‍റെ നേതൃത്വത്തിൽ കേരളത്തിൽ നിന്നുള്ള മികച്ച സംഘമാണ് ഇക്കുറി ആഘോഷ രാവിന് മാറ്റ് കൂട്ടുന്നത്. കൊച്ചു മിടുക്കി ശ്രേയ കുട്ടി, ബാഹുബലി ഫെയിം നയന നായർ, രഞ്ജിനി ജോസ്, യുവ ഗായകൻ വിപിൻ സേവ്യർ എന്നിവരാണ് വിജയോടൊപ്പം എത്തുന്നത്, കൂടെ സ്റ്റാർ ഓർക്കസ്ട്രയും. പ്രശസ്ത സിനിമ നടൻ ശ്രീ മനോജ്‌ കെ ജയന്, അദ്ദേഹത്തിന്‍റെ 30 വർഷത്തെ ചലച്ചിത്ര സപര്യക്കുള്ള അംഗീകാരമായി കല സിംഗപ്പൂർ വിഷു നൈറ്റ് വേദിയിൽ അദ്ദേഹത്തെ ആദരിക്കുന്നു. കഴിഞ്ഞ വർഷം വിനീത് ശ്രീനിവാസൻ നയിച്ച സംഗീത രാവിന്‍റെ ഓർമ്മകൾ ഇന്നും സിംഗപ്പൂരിലെ മലയാളികളുടെ മനസ്സിൽ മായാത്ത ഓർമ്മയാണ്. ഓരോ വർഷവും സിംഗപ്പൂരിലെ മലയാളികൾക്കായി മികച്ച പരിപാടികൾ ഒരുക്കുന്ന കല സിംഗപ്പൂർ ഈ വർഷം അതിനെ കൂടുതൽ മനോഹരമാക്കാനുള്ള ഒരുക്കത്തിലാണ്.

ഏപ്രിൽ 22 വൈകീട്ട് 6 മണിക്ക് കല്ലങ് തിയേറ്ററിൽ വെച്ചാണ് കല വിഷു നൈറ്റ് അരങ്ങേറുന്നത്. ടിക്കറ്റുകൾക്കായി പോസ്റ്ററിൽ കാണുന്ന നമ്പറുകളിൽ ബന്ധപെടുക

Read more

'ദൈവത്തിന്‍റെ കൈ'; റോഡിലേക്ക് ഓടിയ കുഞ്ഞിന് നേരെ പാഞ്ഞടുത്ത് ബസ്, അത്ഭുത രക്ഷപ്പെടൽ | VIDEO

'ദൈവത്തിന്‍റെ കൈ'; റോഡിലേക്ക് ഓടിയ കുഞ്ഞിന് നേരെ പാഞ്ഞടുത്ത് ബസ്, അത്ഭുത രക്ഷപ്പെടൽ | VIDEO

കോഴിക്കോട്: റോഡിലേക്ക് ഓടിയ മൂന്നു വയസുകാരി അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കോഴിക്കോട് കൊടിയത്തൂരിലാണ് സംഭവമുണ്ടാ

റോയ് സി ജെയുടെ മരണം; ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി

റോയ് സി ജെയുടെ മരണം; ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി

കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോ. റോയ് സി ജെയുടെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യം ആവശ്യപ്പെ

ബയോ ഫാർമയ്ക്ക് 10,000 കോടി; മരുന്നുകളുടെ വില കുറയും

ബയോ ഫാർമയ്ക്ക് 10,000 കോടി; മരുന്നുകളുടെ വില കുറയും

ന്യൂഡൽഹി: ബയോ ഫാർമയ്ക്ക് 10,000 കോടിരൂപ പ്രഖ്യാപിച്ച് ധനമന്ത്രി നിർമലാ സീതാരാമൻ. ബജറ്റ് പ്രഖ്യാപനത്തിലാണ് പുതിയ പദ്ധതി അവതരിപ്പിച്ചത്. ഇന്ത്