മണിനാദം നിലച്ചിട്ട് ഇന്നേക്ക് 3 വർഷം

മണിനാദം നിലച്ചിട്ട് ഇന്നേക്ക് 3 വർഷം
55-1

മലയാളത്തിന്‍റെ  മണിനാദം  നിലച്ചിട്ട് മൂന്ന് വര്‍ഷം.ചാലക്കുടി ചേനത്തുനാട് ഗ്രാമത്തിലെ കുന്നശ്ശേരി രാമന്‍റെയും അമ്മിണിയുടെയും ഏഴാമത്തെ പുത്രനായ മണി മലയാളിക്ക് മാത്രമല്ല തെന്നിന്ത്യ ഒട്ടാകെ പ്രിയങ്കരനായിരുന്നു. വലിയ താരമായിട്ടുപോലും സാധാരണക്കാർക്ക് മണി എന്നും പ്രിയങ്കരനായിരുന്നു.

എന്നും ചാലുകുടിക്കാർക്ക് പ്രിയപ്പെട്ടവനായിരുന്നു മണിയും മണിയുടെ പാട്ടുകളും. അഭിനയം, ആലാപനം, സംഗീത സംവിധാനം, രചന അങ്ങനെ മണി കൈ വയ്ക്കാത്ത മേഖലകൾ വളരെ കുറവ്. ചുരുക്കത്തിൽ ഒരു സകല കലാ  വല്ലഭനായിരുന്നു കലാഭവൻ മണിയെന്ന പ്രതിഭ. തന്‍റെ  പ്രശക്തിക്കും പേരിനുമൊപ്പം ചാലക്കുടി എന്ന നാടിനെക്കൂടി മാണി ഒപ്പം വളർത്തി.

ഒരുപാട് സിനിമകളിലെ വേറിട്ട ഒട്ടനവധി കഥാപാത്രങ്ങളിലൂടെ മണി തന്റെ അഭിനയമികവ് തെളിയിച്ചിട്ടുമുണ്ട്.സഹനടനായും ഹാസ്യതാരമായും വില്ലനായും നായകനായും വിവിധ ഭാവപ്പകർച്ചകളിൽ മണി അരങ്ങുതകർത്താടി. ദേശീയ പുരസ്കാരം മുതലിങ്ങോട്ട് നിരവധി അവാർഡുകളും മണിയെ തേടിയെത്തി. 2016 മാര്‍ച്ച് ആറിനാണ് ഒട്ടേറെ ദുരൂഹതകൾ ബാക്കിയാക്കി ആ മഹാപ്രതിഭ നമ്മെ വിട്ടുപിരിഞ്ഞത്.

Read more

ഫുക്കറ്റ്-ഡൽഹി വിമാനാപകടം; പൈലറ്റിനെ പിരിച്ചുവിട്ട് എയർ ഇന്ത്യ

ഫുക്കറ്റ്-ഡൽഹി വിമാനാപകടം; പൈലറ്റിനെ പിരിച്ചുവിട്ട് എയർ ഇന്ത്യ

ഡൽഹി : അപകടത്തില്‍പ്പെട്ട ഫുക്കറ്റ്–ഡൽഹി വിമാനത്തിന്‍റെ പൈലറ്റ് ഇൻ കമാൻഡൻ്റിനെ എയർ ഇന്ത്യ പിരിച്ചുവിട്ടു. അപകട സമയം പൈലറ്റ് ലഹരി ഉപയോഗിച്ചിരുന്

തൃശൂരിൽ സർക്കാർ യു പി സ്കൂള്‍ കെട്ടിടം തകർന്നുവീണ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ്

തൃശൂരിൽ സർക്കാർ യു പി സ്കൂള്‍ കെട്ടിടം തകർന്നുവീണ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ്

തൃശൂർ കോടശ്ശേരി പഞ്ചായത്തിലെ ചായ്പൻകുഴി സർക്കാർ യുപി സ്കൂള്‍ കെട്ടിടം തകർന്നുവീണ സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ വിദ്