സൗബിന്‍ ഷാഹിറിന്‍റെ 'കള്ളന്‍ ഡിസൂസ'; റിലീസ് തീയതി പ്രഖ്യാപിച്ചു

Share

സൗബിന്‍ ഷാഹിര്‍  ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'കള്ളന്‍ ഡിസൂസ'  എന്ന ചിത്രത്തിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചു. 2022 ജനുവരി 27നാണ് ചിത്രം തിയറ്ററുകളില്‍ എത്തുക. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ 'ചാര്‍ലി'യില്‍ സൗബിന്‍ അവതരിപ്പിച്ച കഥാപാത്രത്തിന്‍റെ പേരായിരുന്നു കള്ളന്‍ ഡിസൂസ. ഈ കഥാപാത്രത്തെ നായകനാക്കിക്കൊണ്ടുള്ള സ്‍പിന്‍ ഓഫ് ചിത്രമാണ് പുതിയ ചിത്രം.

ദിലീഷ് പോത്തന്‍, സുരഭി ലക്ഷ്‍മി, ഹരീഷ് കണാരന്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റാംഷി അഹമ്മദ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ റാംഷി അഹമ്മദ് ആണ് നിര്‍മ്മാണം. സാന്ദ്ര തോമസ്, തോമസ് ജോസഫ് പട്ടത്താനം എന്നിവരാണ് സഹനിര്‍മ്മാതാക്കള്‍.

സജീര്‍ ബാബയുടേതാണ് രചന. ഛായാഗ്രഹണം അരുണ്‍ ചാലില്‍, എഡിറ്റിംഗ് റിസാല്‍ ജയ്‍നി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ, കലാസംവിധാനം ശ്യാം കാര്‍ത്തികേയന്‍, വസ്ത്രാലങ്കാരം സുനില്‍ റഹ്മാന്‍, സംഗീതം ലിയോ ടോം, പ്രശാന്ത് കര്‍മ്മ, പശ്ചാത്തല സംഗീതം കൈലാസ് മേനോന്‍, സൗണ്ട് ഡിസൈന്‍ ശ്രീജിത്ത് ശ്രീനിവാസ്, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ് സിലെക്സ് എബ്രഹാം, സനല്‍ വി ദേവന്‍, ഡിസൈന്‍സ് പാലായ്.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ