എല്ലാ മാഫിയ പപ്പുകളും രംഗത്തിറങ്ങിയിട്ടുണ്ട്: ആര്യനെ പിന്തുണച്ചവർക്കെതിരെ കങ്കണ

Share

ലഹരിമരുന്ന് കേസില്‍ കസ്റ്റഡിയിലായ ആര്യന്‍ ഖാനെ പിന്തുണയ്ക്കുന്ന ബോളിവുഡ് താരങ്ങള്‍ക്കെതിരെ നടി കങ്കണ റണൗട്ട്. ആര്യനെ പിന്തുണച്ചുകൊണ്ട് തുറന്ന കത്തെഴുതി നടന്‍ ഹൃതിക് റോഷന്‍ രംഗത്ത് വന്നതിന്‍റെ തൊട്ടു പിന്നാലെയാണ് കങ്കണയുടെ പ്രതികരണം.

‘എല്ലാ മാഫിയ പപ്പുകളും ആര്യന് പിന്തുണയുമായി വന്നിട്ടുണ്ട്. എല്ലാവരും തെറ്റും ചെയ്യാറുണ്ട്. പക്ഷേ തെറ്റിനെ മഹത്വവത്കരിക്കരുത്. ഓരോരുത്തരുടേയും കർമങ്ങൾ സൃഷ്ടിക്കുന്ന പ്രത്യഘാതം എന്താണെന്ന് തിരിച്ചറിയാന്‍ ഈ നടപടി ആര്യനെ സഹായിക്കട്ടെ. കുറച്ച് കൂടി നല്ല വ്യക്തിയായി പരിണമിക്കാന്‍ ആര്യന് സാധിക്കട്ടെ.’

‘ദുര്‍ബലനായ ഒരാളെ കുറിച്ച് അപവാദങ്ങള്‍ പ്രചരിപ്പിക്കരുത്. എന്നാല്‍ അവർ ചെയ്തതില്‍ യാതൊരു തെറ്റുമില്ലെന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ പിന്തുണ നൽകുന്നത് കുറ്റകരമാണ്.’– കങ്കണ പറഞ്ഞു.

ഇപ്പോഴത്തെ പ്രതിസന്ധികള്‍ നല്ല ഭാവിയിലേക്കുള്ള വഴിവിളക്കുകളാകുമെന്നും മോശം അനുഭവങ്ങളെയും തള്ളിക്കളയാതെ സ്വീകരിക്കാന്‍ ശ്രമിക്കാനും ആര്യനെ പിന്തുണച്ചുള്ള കുറിപ്പിൽ ഹൃതിക് പറഞ്ഞിരുന്നു. ഹൃതിക് റോഷനെ കൂടാതെ സല്‍മാന്‍ ഖാന്‍, സുനില്‍ ഷെട്ടി, സൂസന്ന ഖാൻ എന്നിവരും ആര്യന് പിന്തുണ അറിയിച്ച് രംഗത്തെത്തിയിരുന്നു.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ