നടി കങ്കണ റണാവത്തിന് കോവിഡ് സ്ഥിരീകരിച്ചു

Share

ബോളിവുഡ് നടി കങ്കണ റണാവത്തിന് കോവിഡ് സ്ഥിരീകരിച്ചു. കങ്കണ തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അസ്വസ്ഥതകൾ ഉണ്ടായിരുന്നെന്നും ഹിമാചൽ പ്രദേശിലെ വീട്ടിലേക്കുള്ള യാത്രയ്ക്ക് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചതെന്നും കങ്കണ പറഞ്ഞു.

"കുറച്ച് ദിവസങ്ങളായി ഞാൻ ഭയങ്കര ക്ഷീണിതയായിരുന്നു, എന്റെ കണ്ണുകൾ വല്ലാതെ എരിയുന്ന പോലെ തോന്നിയിരുന്നു. ഹിമാചലിലേക്ക് പോകാൻ തീരുമാനിച്ച സമയമായിരുന്നതിനാൽ കഴിഞ്ഞ ദിവസം ഞാൻ ടെസ്റ്റ് ചെയ്യുകയും എനിക്ക് കോവിഡ് പോസറ്റീവ് സ്ഥിരീകരിക്കുകയും ചെയ്തു.

ഞാനിപ്പോൾ ക്വാറന്റീനിൽ ആണ്. ഈ വൈറസ് എന്റെ ശരീരത്തിൽ പാർട്ടി നടത്തുകയായിരുന്നുവെന്ന് എനിക്ക് അറിയില്ലായിരുന്നു. ഇപ്പോഴെനിക്കറിയാം ഞാനതിനെ നശിപ്പിക്കുമെന്ന്. ദയവായി നിങ്ങളുടെ മേൽ ആർക്കും ഒരു അധികാരവും നൽകരുത്, നിങ്ങൾ ഭയന്നാൽ അവർ നിങ്ങളെ വീണ്ടും ഭയപ്പെടുത്തും. വരൂ നമുക്ക് ഒന്നിച്ച് കോവിഡിനെ നശിപ്പിക്കാം." കങ്കണ കുറിച്ചു.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ