കന്നഡ കവി ചന്ദ്രശേഖർ പാട്ടീൽ അന്തരിച്ചു

Share

ബെംഗളൂരു: പ്രശസ്ത കന്നഡ കവിയും നാടകകൃത്തും പുരോഗമനചിന്തകനും ആക്ടിവിസ്റ്റുമായ പ്രൊഫ. ചന്ദ്രശേഖർ പാട്ടീൽ (82) അന്തരിച്ചു. ബെംഗളൂരുവിലെ ആശുപത്രിയിൽ തിങ്കളാഴ്ച രാവിലെയായിരുന്നു അന്ത്യം. രണ്ടുവർഷമായി അസുഖബാധിതനായിരുന്നു.

ചമ്പ എന്ന തൂലികാനാമത്തിൽ അറിയപ്പെട്ട ചന്ദ്രശേഖർ പാട്ടീൽ കന്നഡയിലെ പുരോഗമനസാഹിത്യത്തിന്റെ വക്താവാണ്. വ്യവസ്ഥാപിതമൂല്യങ്ങളെ ധിക്കരിക്കുന്ന, സാഹിത്യത്തിന്റെ വക്താവാണ്. വ്യവസ്ഥാപിതമൂല്യങ്ങളെ ധിക്കരിക്കുന്ന, സാഹിത്യത്തിലെ ‘ബണ്ഡായ’ പ്രസ്ഥാനത്തിന് തുടക്കമിട്ടവരിൽ ഒരാളാണ്.

അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാ ഗാന്ധിയെ വിമർശിക്കുന്ന ‘ജഗദംബേയ ബിഡിനാടക’ എന്ന തെരുവുനാടകം അവതരിപ്പിച്ചതിന്റെ പേരിൽ ജയിലിലായി. അർധ സത്യദ ഹുഡുഗി എന്ന കാവ്യഗ്രന്ഥത്തിന് 1989-ലെ കർണാടക സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു സവർണമേധാവിത്വത്തെയും വർഗീയതയെയും നിശിതമായി എതിർക്കുന്ന നിലപാടിലൂടെ അദ്ദേഹം ശ്രദ്ധ പിടിച്ചുപറ്റി. പുരോഗമനചിന്തകനും എഴുത്തുകാരനുമായ എം.എം. കലബുർഗി കൊലചെയ്യപ്പെട്ടപ്പോൾ കന്നഡയിലെ ഏറ്റവും വലിയ അവാർഡായ പമ്പ സാഹിത്യ പുരസ്കാരം തിരിച്ചുനൽകി പ്രതിഷേധിച്ചു.

കലബുർഗിയും ഗൗരി ലങ്കേഷും കൊല്ലപ്പെട്ടപ്പോൾ തീവ്രസംഘടനകളുടെ `ഹിറ്റ്‌ലിസ്റ്റി'ൽ ചന്ദ്രശേഖർ പാട്ടീലുമുണ്ടെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതേത്തുടർന്ന് 2017 മുതൽ അദ്ദേഹത്തിന് പോലീസ് സുരക്ഷ നൽകി. 1939-ൽ ഹാവേരി ജില്ലയിലെ ഹട്ടിമത്തൂരിൽ ജനിച്ച ചന്ദ്രശേഖർ ധാർവാഡിലെ കർണാടക സർവകലാശാലയിൽ ഇംഗ്ലീഷ് അധ്യാപകനായിരുന്നു. 1960-കളിൽ കവിയെന്ന നിലയിലും നാടകകൃത്തായും ശ്രദ്ധനേടി. എഴുത്തുകാരി നീല പാട്ടീലാണ് ഭാര്യ. രണ്ടുമക്കളുണ്ട്.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ