ചികിത്സയില്‍ കഴിഞ്ഞിരുന്ന പ്രവാസി വ്യവസായി നാട്ടിൽ നിര്യാതനായി

Share

റിയാദ്: പ്രമുഖ പ്രവാസി വ്യവസായി കണ്ണൂർ സ്വദേശി പള്ളി വളപ്പിൽ മുനീർ പയ്യന്നൂർ (53) നാട്ടിൽ നിര്യാതനായി. ഏറെ കാലമായി അൽ കോബാർ കേന്ദ്രീകരിച്ചു നിരവധി സ്ഥാപനങ്ങൾ നടത്തി വന്നിരുന്ന ഇദ്ദേഹം സാമൂഹിക സാംസ്‌ക്കാരിക രംഗത്തും സജീവമായിരുന്നു. പ്രവാസ ലോകത്ത് നിരവധി ആളുകളുമായി സൗഹൃദം സൂക്ഷിച്ചിരുന്ന മുനീർ ഇടപെടലിലൂടെ പ്രത്യേകം ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

അർബുദ രോഗത്തിന് ചികിത്സ നടത്തി വരുന്നതിനിടയിലാണ് ഇന്ന് മൂന്നു മണിയോടെ എറണാകുളം ലേക്ക്‌ഷോർ ആശുപത്രിയിൽ മരണം സംഭവിച്ചത്. കണ്ണൂർ കൂട്ടായ്മയായ കസവിന്റെ ഭാരവാഹിയായിരുന്നു. എം.എസ്.എസ് പ്രവർത്തകൻ കൂടിയായിരുന്നു. ഭാര്യ - ജസീല. മക്കൾ - യദീൽ അഹദ്, അമാനി മുനീർ, ഇഹാൻ മുനീർ, അയ്മൻ മുനീർ.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ