'ഞാൻ ബിക്കിനി ധരിക്കുന്നത് തടയാന്‍ സെയ്ഫ് ആരാണ്?': വിമര്‍ശകരോട് പൊട്ടിത്തെറിച്ച് കരീന

Share
'ഞാൻ ബിക്കിനി ധരിക്കുന്നത് തടയാന്‍ സെയ്ഫ് ആരാണ്?': വിമര്‍ശകരോട് പൊട്ടിത്തെറിച്ച് കരീന
33c0876e95baea100ffcf35139c2bcf9

പ്രസവശേഷം സിനിമയിലേക്ക് സജീവമാക്കൻ തീരുമാനിച്ച കരീന കപൂറിന് കുറച്ചുകാലമായി ട്രോളുകളുടെ പെരുമഴയാണ്. എന്നാൽ ഇതാ അമ്മയായതിന് ശേഷവും ബിക്കിനി ധരിച്ചെത്തിയതിനെ വിമർശിച്ചവർക്കെതിരെ മറുപടിയുമായി കരീന കപൂർ മുന്നോട്ട് വന്നിരിക്കയാണ്. അര്‍ബാസ് ഖാന്‍ അവതാരകനായെത്തുന്ന  ചാറ്റ് ഷോയിലാണ് കരീന വിമര്‍ശകര്‍ക്ക് മറുപടിയുമായി എത്തിയത്.

കുറച്ച് നാള്‍ മുന്‍പ് കരീനയും കുടുംബവും അവധിക്കാലം ആഘോഷിക്കുന്നതിനായി വിദേശ യാത്ര നടത്തിയിരുന്നു. സെയ്ഫ് അലി ഖാന്റെ സഹോദരി സോഹയും ഭര്‍ത്താവ് കുനാലും മകളും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു. ഈ യാത്രകള്‍ക്കിടയില്‍ പകര്‍ത്തിയ ചിത്രങ്ങള്‍ താരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു.

അതിൽ കരീനയും സോഹയും ബിക്കിനി ധരിച്ചെത്തിയ ഒരു ചിത്രവും ഉണ്ടായിരുന്നു. ഇതിന് താഴെ വന്ന ഒരു കമന്റാണ് അര്‍ബാസ് ഖാന്‍ പരിപാടിക്കിടയില്‍ കരീനയെ വായിച്ച് കേള്‍പ്പിച്ചത്. ''നരകത്തിലേക്ക് പോകൂ സെയ്ഫ് അലിഖാന്‍. ഭാര്യ ബിക്കിനി ധരിക്കുമ്പോള്‍ നിങ്ങള്‍ക്ക് നാണക്കേടു തോന്നുന്നില്ലേ'' എന്നായിരുന്നു ആ കമന്റ്.

ഈ കമന്റിന് കരീന നൽകിയ കിടിലൻ മറുപടിയാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്.കമന്റിന് വളരെ രോഷത്തോടെയാണ് കരീന മറുപടി പറഞ്ഞത്. 'ഞാന്‍ ബിക്കിനി ധരിക്കുന്നത് തടയാന്‍ സെയ്ഫ് ആരാണ്? നീ എന്തിന് ബിക്കിനി ധരിക്കുന്നത് അല്ലെങ്കില്‍ നീ എന്തിനാണ് ഇത് ചെയ്യുന്നത് എന്ന സെയ്ഫ് ചോദിക്കുന്ന തരത്തിലുള്ള ബന്ധമാണ് ഞങ്ങളുടേതെന്ന് എനിക്ക് തോന്നിയിട്ടില്ല. എനിക്ക് ഒരിക്കലും അങ്ങനെ തോന്നിയിട്ടില്ല. വളരെയേറെ ഉത്തരവാദിത്ത്വബന്ധമാണ് ഞങ്ങളുടേത്. അദ്ദേഹം എന്നെ വിശ്വസിക്കുന്നു. ഞാന്‍ ബിക്കിനി ധരിക്കുന്നുണ്ടെങ്കിൽ അതിനൊരു കാരണമുണ്ടായിരിക്കും. നീന്താൻ വേണ്ടിയാണ് ഞാൻ ബിക്കിന് ധരിക്കുന്നത്,'- എന്നായിരുന്നു കരീനയുടെ മറുപടി.

അതേസമയം ഷോയില്‍ വെച്ച് അര്‍ബാസ് ഖാന്‍ ചോദിച്ച മറ്റൊരു ചോദ്യത്തിന് കരീന വികാരഭരിതയായിരുന്നു. നിങ്ങള്‍ ഒരു ആന്റിയാണ് വെറുതെ കൗമാരക്കാരെ പോലെ പെരുമാറരുതെന്നായിരുന്നു കമന്റ്, എന്നാല്‍ ഇത് വായിച്ച് ആദ്യം ചിരിച്ചുവെങ്കിലും പിന്നീട് താരം വികാരഭരിതയാവുകയായിരുന്നു. ആരാധികയുടെ ട്വീറ്റിന് താരം വികാരഭരിതയായി മറുപടി നൽകിയതും വാർത്തയായിരുന്നു. തന്നെ ശ്രദ്ധയില്ലാത്ത അമ്മയെന്ന് വിളിച്ചു സമൂഹമാധ്യമങ്ങളിൽ കളിയാക്കുന്നതാണ് ഏറെ അസഹനീയമായി തോന്നുന്നുവെന്നും താരം വെളിപ്പെടുത്തിയിരുന്നു.

2012 ഒക്ടോബറിലാണ് കരീന കപൂറും സെയ്ഫ് അലി ഖാനും വിവാഹിതരാകുന്നത്. മകൻ തൈമൂറിന്റെ ജനനത്തോടെ സിനിമയില്‍ നിന്നും വിട്ട് നിന്ന കരീന 'വീരേ ദി വെഡ്ഡിങ്' എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് തിരിച്ചെത്തുന്നത്.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ