എല്ലാവരും സമന്മാർ ആരും അധിക സമന്മാരല്ല

നിയമസഭയിൽ 2015ൽ അരങ്ങേറിയ കയ്യാങ്കളി സമരത്തിൽ മന്ത്രി ശിവൻകുട്ടി അടക്കമുള്ള നിയമസഭാംഗങ്ങൾ വിചാരണ നേരിടണമെന്ന ഹൈക്കോടതി വിധിക്കെതിരെ കേരള സർക്കാർ സമർപ്പിച്ച അപ്പീൽ സുപ്രീം കോടതി തള്ളി. ഇവർക്ക് പ്രത്യേക പരിരക്ഷയില്ലെന്നും നിയമത്തെ അനുസരിച്ച് വിചാരണ നേരിടേണ്ടതുമാണെന്നാണ് കോടതി വ്യക്തമാക്കിത്. അപ്പീൽ നൽകിയത് പോലും ഭരണഘടനാ വിരുദ്ധമാണെന്ന് കോടതി കണ്ടെത്തുകയുണ്ടായി.

ജസ്റ്റിസ് ഡി വൈ .ചന്ദ്രചൂഢ് അധ്യക്ഷനായ ബഞ്ചാണ് അപ്പീൽ തള്ളിയത്. ഭയവും പക്ഷഭേദവുമില്ലാതെ പ്രവർത്തിക്കാനാണ് നിയമ സഭാംഗങ്ങൾക്ക് പരിരക്ഷ നൽകുന്നത്. ഒരു പദവിയും പരിരക്ഷയുടെ അടയാളമല്ല. ഉറപ്പ് വരുത്തേണ്ടത് തുല്യത തന്നെയാണ്. അംഗങ്ങൾ സത്യവാചകത്തോട് നീതി പുലർത്തേണ്ടവരാണ്. ക്രിമിനൽ നിയമത്തിൽ നിന്ന് ഒഴിവാകാനുള്ള പരിരക്ഷ ആർക്കും നൽകുന്നില്ല.

2015ൽ യു ഡി.എഫ് അധികാരത്തിലുള്ളപ്പോൾ അന്നത്തെ ധനമന്ത്രിയായ കെ.എം.മാണി ബജറ്റ് അവതരിപ്പിക്കാൻ നിയമസഭയിൽ എത്തിയപ്പോഴാണ് അത് തടസ്സപ്പെടുത്തി ബാർ കോഴ കേസിൽ ആരോപണ വിധേയനായ മന്ത്രിക്കെതിരെ ഇടത് പക്ഷ അംഗങ്ങൾ കേരള നിയമ സഭ മുൻപ് ദർശിച്ചിട്ടില്ലാത്ത തരത്തിലുള്ള കയ്യാങ്കളിക്ക് മുതിർന്നതും സഭക്ക് നഷ്ടം വരുത്തുന്ന രീതിയിൽ ആക്രമം നടത്തി നാശനഷ്ടങ്ങൾ ഉണ്ടാകുകയും ചെയ്തത്.

ഈ കേസിലെ ഹൈക്കോടതി വിധിക്കെതിരെയാണ് പ്രതികളെ സംരക്ഷിക്കാൻ വേണ്ടി കേരള സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിരുന്നത് ' അന്ന് ആർക്കെതിരെയാണോ സമരം നടത്തിയത്, ആ രാഷ്ടീയകക്ഷി ഇന്ന് ഭരണമുന്നണിയുടെ ഭാഗമാണെന്നത് കേരളം കൗതുകത്തോടെ കാണുന്ന മറ്റൊരു രാഷ്ടീയ തമാശയാണ്. കോടതി ഭംഗ്യന്തരേണ സൂചിപ്പിച്ചത് മറ്റൊന്നുമല്ല. എല്ലാവരും തുല്യരാണെന്നും ആരും അധിക തുല്യരല്ല എന്നും തന്നെയാണ്. ഇത് തന്നെയാണ് നീതി ശാസ്ത്രത്തിൻ്റെ ശരി.

Read more

23 പാക് പൗരന്‍മാരെ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍

23 പാക് പൗരന്‍മാരെ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡൽഹി: ജയ്ഷ് ഇ മുഹമ്മദ്, ലഷ്കർ ഇ തൊയ്ബ തുടങ്ങിയ ഭീകരസംഘടനകളുമായി ബന്ധമുള്ള 23 പാക് പൗരന്മാരെ കേന്ദ്ര സർക്കാർ യുഎപിഎ പ്രകാരം ഭീകരരു

പുസ്തക വിവാദത്തിൽ നടപടിയുമായി ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ; എട്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു

പുസ്തക വിവാദത്തിൽ നടപടിയുമായി ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ; എട്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു

പുസ്തകവിവാദത്തിൽ നടപടിയുമായി ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ. എട്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്

അമ്മ നേതൃത്വം ഏറ്റെടുക്കാന്‍ ധ്യാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്, ചെറുപ്പക്കാര്‍ മത്സരിക്കട്ടെ: മാല പാര്‍വതി

അമ്മ നേതൃത്വം ഏറ്റെടുക്കാന്‍ ധ്യാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്, ചെറുപ്പക്കാര്‍ മത്സരിക്കട്ടെ: മാല പാര്‍വതി

കൊച്ചി: താരസംഘടനയായ അമ്മയുടെ നേതൃത്വത്തിലേക്ക് വരാന്‍ നടന്‍ ധ്യാന്‍ ശ്രീനിവാസന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചുവെന്ന് നടി മാലാ പാര്‍വതി. ആഭ്

പാലാ നഗരസഭയില്‍ ഭരണസമിതിക്കുള്ള പിന്തുണ പിന്‍വലിച്ച് കോണ്‍ഗ്രസ്

പാലാ നഗരസഭയില്‍ ഭരണസമിതിക്കുള്ള പിന്തുണ പിന്‍വലിച്ച് കോണ്‍ഗ്രസ്

കോട്ടയം: പാലാ നഗരസഭയില്‍ സ്വതന്ത്ര കൂട്ടായ്മ നേതൃത്വം നൽകുന്ന ഭരണസമിതിക്കുള്ള പിന്തുണ പിന്‍വലിച്ച് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍. കോണ്