ദുബായില്‍ കേരള അസോസിയേഷൻ രൂപീകരിക്കുന്നതിന് തത്വത്തിൽ അംഗീകാരം

ദുബായില്‍ കേരള അസോസിയേഷൻ രൂപീകരിക്കുന്നതിന് തത്വത്തിൽ അംഗീകാരം
cm-pinarayi-vijayan-jpg_710x400xt

ദുബായ്:ദുബായില്‍ കേരള അസോസിയേഷൻ രൂപീകരിക്കുന്നതിന് തത്വത്തിൽ അംഗീകാരമായി. ദുബൈ കമ്മ്യൂണിറ്റി ഡവലപ്മെൻറ് അതോറിറ്റി ഡയറക്ടർ ജനറൽ അഹമ്മദ് അബ്ദുൾ കരീം ജൽഫറുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ചർച്ചയെ തുടർന്നാണിത്. തുടർ നടപടികളുടെ ഭാഗമായി വിവിധ കൂട്ടായ്‍മകളുടെ യോഗം ഉടൻ വിളിച്ചു ചേർക്കും. കേരള സമൂഹത്തിനു ലൈസൻസുള്ള ഒരു അസോസിയേഷന് അനുമതി നേടുക എന്നതായിരുന്നു കൂടിക്കാഴ്ചയുടെ ലക്ഷ്യം.

നിയമങ്ങൾക്കും ചട്ടങ്ങൾക്കും അനുസൃതമായി അസോസിയേഷന്‍ രൂപീകരിക്കുന്നതിന് ദുബായ് കമ്മ്യൂണിറ്റി ഡെവലപ്മെന്‍റ് അതോറിറ്റി തത്വത്തില്‍ അംഗീകാരം നല്‍കി.പ്രധാന കമ്മ്യൂണിറ്റി നേതാക്കളുമായി ആശയവിനിമയം നടത്തി സംഘടനക്ക് രൂപം നൽകാനാണ് ധാരണ. അതോറിറ്റി യു.എ.ഇയുമായി കൂടിയാലോചിച്ച് കേരള സർക്കാർ രൂപീകരിക്കുന്ന സമിതിയാകും അസോസിയേഷന്റെ പ്രവർത്തനത്തിന് മേൽനോട്ടം വഹിക്കുക. അസോസിയേഷനില്‍ സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും തുല്യ പ്രാതിനിധ്യം ഉണ്ടായിരിക്കണമെന്ന് സി.ഡി.എയുടെ ഡി.ജി യോഗത്തിൽ പറഞ്ഞു.

കോൺസൽ ജനറൽ വിപുല്‍, യൂസഫ് അലി എം‌.എ, സി.ഡി‌.എയുടെ റെഗുലേറ്ററി ആന്‍ഡ്‌ ലൈസൻസിംഗ് സി.ഇ.ഒ, ഡോ. ഒമർ അൽ മുത്തന്ന, പ്രിൻസിപ്പൽ സെക്രട്ടറി ഡോ ഇളങ്കോവന്‍, ജോൺ ബ്രിട്ടാസ് എന്നിവര്‍ മീറ്റിംഗില്‍ പങ്കെടുത്തു. മുഖ്യമന്ത്രി ഡി.ജിയ്ക്ക് ആറന്മുള കണ്ണാടി സമ്മാനമായി നൽകി.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ