കേരളത്തില്‍ ഇന്ന് 4069 പേര്‍ക്ക് കോവിഡ്

Share

തിരുവനന്തപുരം: കേരളത്തില്‍ 4069 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 647, തിരുവനന്തപുരം 531, കോട്ടയം 414, കൊല്ലം 410, കോഴിക്കോട് 353, തൃശൂര്‍ 333, ആലപ്പുഴ 224, മലപ്പുറം 222, പത്തനംതിട്ട 222, ഇടുക്കി 186, കണ്ണൂര്‍ 179, പാലക്കാട് 151, വയനാട് 104, കാസര്‍കോട് 93 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 42,700 സാമ്പിളുകളാണ് പരിശോധിച്ചത്. ടി.പി.ആര്‍. 9.52.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,57,090 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,53,490 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനിലും 3600 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 500 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 58,932 കോവിഡ് കേസുകളില്‍, 6.2 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 11 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 76 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 41 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 64,273 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 18 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3775 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 244 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 32 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 11,026 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1063, കൊല്ലം 668, പത്തനംതിട്ട 519, ആലപ്പുഴ 634, കോട്ടയം 1278, ഇടുക്കി 838, എറണാകുളം 1555, തൃശൂര്‍ 1112, പാലക്കാട് 459, മലപ്പുറം 894, കോഴിക്കോട് 825, വയനാട് 461, കണ്ണൂര്‍ 562, കാസര്‍കോട് 158 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 58,932 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 63,49,057 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ