ഉത്രാട ദിനം മുതൽ മഴ കനക്കും: മുന്നറിയിപ്പ് ഇങ്ങനെ!

Share

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും വ്യാപക മഴയുണ്ടാകില്ലെന്ന് കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം. രണ്ട് ദിവസവും ഏതാനും ജില്ലകളിൽ മാത്രമാണ് മഴ ജാഗ്രത നിർദ്ദേശമുള്ളത്. എന്നാൽ ഓണത്തിന് മഴ വെല്ലുവിളിയായേക്കുമെന്ന സൂചനയാണ് പുറത്തുവരുന്നത്. ഉത്രാട ദിനം മുതൽ മഴ കനത്തേക്കാനാണ് സാധ്യത. ഉത്രാട ദിനമായ ഏഴാം തിയതി സംസ്ഥാനത്തെ പന്ത്രണ്ട് ജില്ലകളിൽ മഴ ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലൊഴികെ ഉത്രാട ദിനത്തിൽ യെല്ലോ അലർട്ടായിരിക്കും. അതേസമയം ഇന്ന് മൂന്ന് ജില്ലകളിൽ മാത്രമാണ് യെല്ലോ അലർട്ടുള്ളത്. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് ഉള്ളത്.

അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.
04-09-2022: മലപ്പുറം, കോഴിക്കോട്, വയനാട്
05-09-2022: പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട്
06-09-2022: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
07-09-2022: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
എന്നീ ജില്ലകളിലാണ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം

കേരള-ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ സെപ്റ്റംബർ 5 മുതൽ 7 വരെ മല്‍സ്യബന്ധനത്തിനു പോകാന്‍ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കേരള-ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ സെപ്റ്റംബർ 5 മുതൽ 7 വരെ 40 മുതൽ 45 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
പ്രത്യേക ജാഗ്രത നിർദ്ദേശങ്ങൾ
04-09-2022 മുതൽ 07-09-2022 വരെ: കന്യാകുമാരി തീരം, ഗൾഫ് ഓഫ് മാന്നാർ, തെക്കൻ തമിഴ്‌നാട് തീരം, ശ്രീലങ്കൻ തീരത്തോട് ചേർന്നുള്ള തെക്ക്-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.
05-09-2022 മുതൽ 07-09-2022 വരെ: മാലിദ്വീപ് തീരം, അതിനോട് ചേർന്നുള്ള തെക്ക് കിഴക്കൻ അറബിക്കടൽ, മധ്യ-കിഴക്കൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.
മേൽപ്പറഞ്ഞ പ്രദേശങ്ങളിൽ മുന്നറിയിപ്പുള്ള തീയതികളിൽ മല്‍സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല.

Read more

ഖമനേയിയുടെ മൃതദേഹത്തിനരികെ 14 മാസം മാത്രം പ്രായമുള്ള കൊച്ചുമകളുടെ കുഞ്ഞ് ശവപ്പെട്ടി; വിതുമ്പി ഇറാന്‍

ഖമനേയിയുടെ മൃതദേഹത്തിനരികെ 14 മാസം മാത്രം പ്രായമുള്ള കൊച്ചുമകളുടെ കുഞ്ഞ് ശവപ്പെട്ടി; വിതുമ്പി ഇറാന്‍

ഇറാന്‍ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനേയിയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് ശനിയാഴ്ചയാണ് ഔദ്യോഗികമായി തുടക്കമായത്. ഫെബ്രുവരി 28ന് അമേരിക്ക – ഇസ്

‘ഈ രാജ്യത്തെ സ്നേഹിക്കുന്നതുകൊണ്ടാണ് നമ്മൾ വിട്ടുപോകാത്തത്’: യുഎസ് വാർഷികദിനത്തിൽ ശ്രദ്ധേയമായി മംദാനിയുടെ പ്രസംഗം

‘ഈ രാജ്യത്തെ സ്നേഹിക്കുന്നതുകൊണ്ടാണ് നമ്മൾ വിട്ടുപോകാത്തത്’: യുഎസ് വാർഷികദിനത്തിൽ ശ്രദ്ധേയമായി മംദാനിയുടെ പ്രസംഗം

ന്യൂയോർക്ക് മേയർ സൊഹ്‌റാൻ മംദാനി യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ 250 വർഷം അടയാളപ്പെടുത്തുന്നതിനായി നടത്തിയ പ്രസംഗമാണ് ഇപ്പോൾ ശ്രദ്

ശ്രീശാന്തിന്റെ വിലക്ക് പിന്‍വലിച്ച് കേരള ക്രിക്കറ്റ് അസോസിയേഷന്‍; തീരുമാനം ശ്രീശാന്ത് നിരുപാധികം ഖേദം പ്രകടിപ്പിച്ച സാഹചര്യത്തില്‍

ശ്രീശാന്തിന്റെ വിലക്ക് പിന്‍വലിച്ച് കേരള ക്രിക്കറ്റ് അസോസിയേഷന്‍; തീരുമാനം ശ്രീശാന്ത് നിരുപാധികം ഖേദം പ്രകടിപ്പിച്ച സാഹചര്യത്തില്‍

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്തിന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു. ശ്രീശാന്തിന്

‘ആരെയും വഞ്ചിച്ചിട്ടില്ല, നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല’; അമ്മയിൽ നിന്ന് രാജിവെച്ചിട്ടില്ലെന്ന് ശേത്വ മേനോൻ

‘ആരെയും വഞ്ചിച്ചിട്ടില്ല, നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല’; അമ്മയിൽ നിന്ന് രാജിവെച്ചിട്ടില്ലെന്ന് ശേത്വ മേനോൻ

അമ്മ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ശ്വേത മേനോൻ. ആരെയും വഞ്ചിച്ചിട്ടില്ലെന്നും നിരപരാധിത്വം തെളിയിക്കാതെ പടിയി