പ്രളയ ദുരിതം ഒന്നരകോടി യുടെ സഹായവുമായി കേരള സമാജം

പ്രളയ ദുരിതം  ഒന്നരകോടി യുടെ സഹായവുമായി കേരള സമാജം
img_2135.jpg

ബാംഗ്ലൂര്‍ കേരള സമാജത്തിന്റെ നേതൃത്വത്തില്‍ കേരളത്തിലെ പ്രളയ ദുരിത ബാധിതര്‍ക്കുള്ള  സഹായം  തുടരുന്നു.  നാല് കണ്ടയിനറുകള്‍  അടക്കം 24 ട്രക്ക് ലോഡ് അവശ്യ വസ്തുക്കളാണ് കേരള സമാജത്തിന്റെ നേതൃത്വത്തില്‍ വയനാട്,പാലക്കാട്‌, തൃശൂര്‍,എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട , ഇടുക്കി ജില്ലകളിലെ  വെള്ളപ്പൊക്ക ദുരിത ബാധിതര്‍ക്ക്  എത്തിച്ചു വിതരണം ചെയ്തത് . ഒരു കോടിയില്‍ അധികം വില വരുന്ന അവശ്യ സാധങ്ങളാണ് ഇതിനോടകം നാട്ടിലെത്തിച്ചത്‌.

കേരള സമാജത്തിന്റെ യും കെ എന്‍ ഇ ട്രസ്റ്റിന്റെയും നേതൃത്വത്തില്‍ ഇരുപതു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്ന് കേരള സമാജം പ്രസിഡന്റ് സി പി രാധാകൃഷ്ണന്‍ , ജനറല്‍ സെക്രട്ടറി റജി കുമാര്‍ , കെ എന്‍ ഇ ട്രസ്റ്റ് പ്രസിഡണ്ട് സി എച്ച് പത്മനാഭന്‍, സെക്രട്ടറി സി ഗോപിനാഥന്‍ എന്നിവര്‍ അറിയിച്ചു .

കേരള സമാജത്തിന്‍റെ സോണുകള്‍ , മറ്റ് മലയാളി സംഘടനകള്‍  റസിഡനര്‍ഷ്യല്‍ അസോസിയേഷനുകള്‍ , ഫ്ലാറ്റുകള്‍, വിദ്യാഭ്യസ സ്ഥാപനങ്ങള്‍, ഐ ടി സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സുമനസ്സുകളുടെ സഹായത്തോടെ ഒരു കോടിയിലധികം വിലവരുന്ന അവശ്യസാധനങ്ങള്‍ ചുരുങ്ങിയ സമയം കൊണ്ട് സ്വരൂപിച്ചത്.

കേരള സമാജത്തിന്‍റെ ഇരുപത്തിയഞ്ചാമത്തെ വാഹനം ഇന്ദിരാനഗര്‍ കെ എന്‍ ഇ ട്രസ്റ്റ് ക്യാമ്പസില്‍ നിന്ന് വ്യാഴാഴ്ച രാവിലെ പത്ത് മണിക്ക് പുറപ്പെടും. പി സി മോഹന്‍ എം പി വാഹനം ഫ്ലാഗ് ഓഫ്‌ ചെയ്യും.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ