കേരള സമാജം കെ ആര്‍ പുരം  സോണ്‍ പുതിയ ഡയാലിസിസ് കേന്ദ്രം ഉത്ഘാടനം ചെയ്തു.

കേരള സമാജം കെ ആര്‍ പുരം  സോണ്‍ പുതിയ ഡയാലിസിസ് കേന്ദ്രം ഉത്ഘാടനം ചെയ്തു.
img_1780.jpg

ബാംഗ്ലൂര്‍ കേരള സമാജത്തിന്റെ നേതൃത്വത്തില്‍ രണ്ടാമത്തെ  ഡയാലിസിസ് കേന്ദ്രത്തിനു  തുടക്കം കുറിച്ചു.

നിര്‍ധനരായ വൃക്ക രോഗികളെ സഹായിക്കാനായാണ് കേരള സമാജം കെ ആര്‍ പുരം സോണിന്റെ നേതൃത്വത്തില്‍ കൃഷ്ണ രാജപുരം ശ്രീ  ലക്ഷ്മി  സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെ സഹകരണത്തോടെ പുതിയ കേന്ദ്രം തയ്യാറാക്കിയത്

ശ്രീക്ഷ്മി ഹോസ്പിറ്റല്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ പുതിയ ഡയാലിസിസ് കേന്ദ്രത്തിന്റെ ഉത്ഘാടനം  കെ ആര്‍ പുരം എം എല്‍ എ ബൈരതി ബസവരാജ് നിര്‍വഹിച്ചു. സോണ്‍  ചെയര്‍മാന്‍ പി ദിവാകരന്‍  അധ്യക്ഷത വഹിച്ചു ,  ശ്രീ  ലക്ഷ്മി ഹോസ്പിറ്റല്‍ ഡയറക്ടര്‍  ഡോ: എ സി സാംബശിവ , ഹോസ്പിറ്റല്‍

ഡയറക്ടര്‍ ജയമാല,കേരള സമാജം പ്രസിഡണ്ട് സി പി രാധാകൃഷ്ണന്‍ , ജനറല്‍ സെക്രട്ടറി റജികുമാര്‍ , രാഘവേന്ദ്ര  കണ്‍വീനര്‍ മോഹനന്‍ പിള്ള , ഹനീഫ് എം , രാഘവന്‍ നായനാര്‍    തുടങ്ങിയവര്‍ സംബന്ധിച്ചു.

രണ്ടു ഡയാലിസിസ് മഷീനുകളാണ് ഈ കേന്ദ്രത്തില്‍ തയ്യാറാക്കിയിരിക്കുന്നത്.

നിലവില്‍ കേരള സമാജം ഈസ്റ്റ് സോണിന്റെ നേതൃത്വത്തില്‍ കമ്മനഹള്ളി സ്പെഷ്യലിസ്റ്റ് ആസ്പത്രിയുമായി സഹകരിച്ച് രണ്ടു ഡയാലിസിസ് യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട് . ഇതിനോടകം നാലായിരത്തില്‍ അധികം  ഡയാലിസിസുകളാണ് ഈ കേന്ദ്രത്തി ലൂടെ പാവപ്പെട്ട രോഗികള്‍ക്ക് സമാജം ലഭ്യമാക്കിയിരിക്കുന്നതെന്ന് കേരള സമാജം ജനറല്‍ സെക്രട്ടറി റജികുമാര്‍ പറഞ്ഞു .

വിശദ വിവരങ്ങള്‍ക്ക്-  9448811111, 9448703225

Read more

ഗാനകോകിലത്തിന് കണ്ണീരോടെ വിടചൊല്ലി ആയിരങ്ങൾ; എസ്. ജാനകിയുടെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ മൈസൂരുവിൽ പൂർത്തിയായി

ഗാനകോകിലത്തിന് കണ്ണീരോടെ വിടചൊല്ലി ആയിരങ്ങൾ; എസ്. ജാനകിയുടെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ മൈസൂരുവിൽ പൂർത്തിയായി

സംഗീതവിസ്മയം എസ് ജാനകിക്ക് യാത്രാമൊഴി ചൊല്ലി ആയിരങ്ങള്‍. മൈസൂരു മഹാരാജാ കോളജ് ഗ്രൗണ്ടില്‍ പൊതുദര്‍ശനത്തിന് ശേഷം ഔദ്യോഗിക ബഹുമതികളോടെ

റോ - റോ സർവീസിലും സ്ത്രീകൾക്ക് സൗജന്യ യാത്ര; വൈപ്പിൻ - ഫോർട്ട് കൊച്ചി പുതിയ സർവീസ് മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

റോ - റോ സർവീസിലും സ്ത്രീകൾക്ക് സൗജന്യ യാത്ര; വൈപ്പിൻ - ഫോർട്ട് കൊച്ചി പുതിയ സർവീസ് മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

കൊച്ചി: കൊച്ചിക്കാരുടെ ഏറെ നാളത്തെ ആവശ്യത്തിന് പരിഹാരമേകി വൈപ്പിൻ - ഫോർട്ട് കൊച്ചി റൂട്ടിലെ മൂന്നാമത്തെ റോ - റോ സർവീസ് മുഖ്യമന്ത്രി

എക്സ്ട്രാ ടൈം ആവേശത്തിൽ സ്വിറ്റ്‌സർലാൻഡിനെ വീഴ്ത്തി അർജന്റീന സെമിയിലേക്ക്; ലൗട്ടാരോയും അൽവാരസും രക്ഷകരായി; സെമിയിൽ പോരാട്ടം ഇംഗ്ലണ്ടുമായി

എക്സ്ട്രാ ടൈം ആവേശത്തിൽ സ്വിറ്റ്‌സർലാൻഡിനെ വീഴ്ത്തി അർജന്റീന സെമിയിലേക്ക്; ലൗട്ടാരോയും അൽവാരസും രക്ഷകരായി; സെമിയിൽ പോരാട്ടം ഇംഗ്ലണ്ടുമായി

ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ സ്വിറ്റ്‌സർലാൻഡിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്ത് അർജന്റീന സെമി ഫൈനൽ ടിക്കറ്റെടുത്തു. നിശ്ചിത സമയത്