ഓണം: നാളെ മുതൽ സർക്കാർ ഓഫീസുകൾക്കും ബാങ്കുകൾക്കും നീണ്ട അവധിക്കാലം

ഓണം: നാളെ മുതൽ സർക്കാർ ഓഫീസുകൾക്കും ബാങ്കുകൾക്കും നീണ്ട അവധിക്കാലം
image

തിരുവനന്തപുരം∙ നാളെ മുതല്‍ സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് തുടര്‍ച്ചയായ 8 ദിവസം അവധിയാണ്. ബാങ്കുകള്‍ അടുത്തയാഴ്ച രണ്ടുദിവസം മാത്രമേ തുറന്നുപ്രവര്‍ത്തിക്കൂ.നാളെ ഞായര്‍, തിങ്കള്‍ മുഹ്റം, ചൊവ്വ മുതല്‍ വ്യാഴം വരെ ഓണാവധി. വെള്ളി നാലാം ഓണവും ശ്രീനാരായണഗുരു ജയന്തിയും. തുടര്‍ന്ന് രണ്ടാം ശനിയും ഞായറും. ബാങ്ക് ജീവനക്കാര്‍ക്ക് തിങ്കള്‍, വ്യാഴം ലീവ് എടുത്താല്‍ ഒരാഴ്ച അവധികിട്ടും.

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തിരുവോണത്തിന് മാത്രമേ അവധിയുള്ളു. തിങ്കളാഴ്ച മുഹറത്തിന് ആര്‍ജിത അവധിയായി പ്രഖ്യാപിച്ച് ഇന്ന് ഗവര്‍ണറുടെ ഉത്തരവിറങ്ങുമെന്നാണ് പ്രതീക്ഷ.ബാങ്കുകള്‍ക്ക് തുടര്‍ച്ചയായ അവധിയില്ല. 13 മുതല്‍ 15 വരെ ബാങ്ക് അവധിയാണെങ്കിലും എടിഎമ്മുകളില്‍ പണം തീരുന്നതിനനുസരിച്ച് നിറയ്ക്കാന്‍ ക്രമീകരണണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കാത്തിരുന്ന്  കിട്ടിയ ഈ നീണ്ട അവധിക്കാലം ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് മിക്ക സർക്കാർ ഉദ്യോഗസ്ഥരും.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ