മാസപ്പിറവി കണ്ടു: കേരളത്തില്‍ ആഗസ്റ്റ് 12-ന് ബലിപെരുന്നാള്‍

മാസപ്പിറവി കണ്ടു: കേരളത്തില്‍ ആഗസ്റ്റ് 12-ന് ബലിപെരുന്നാള്‍
201808130756146803_Bakrid-to-be-celebrated-on-August-23_SECVPF

കോഴിക്കോട്: സംസ്ഥാനത്ത് ബലിപെരുന്നാള്‍ ആഗസ്റ്റ് 12 (തിങ്കളാഴ്ച) ന് ആയിരിക്കുമെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചു. ദുല്‍ഖഅദ് 29-ആയ ഇന്ന് കോഴിക്കോടും കാപ്പാടും കൊല്ലത്തും മാസപ്പിറവി ദൃശ്യമായതിനെ തുടര്‍ന്നാണ് ആഗസ്റ്റ് 12-ന് ബലിപെരുന്നാള്‍ ആഘോഷിക്കുന്നത്. . നാളെ ദുല്‍ഹജ്ജ് ഒന്നായി പരിഗണിച്ചാണ് പെരുന്നാള്‍ പ്രഖ്യാപനം.

ദുല്‍ഖഅദ് 29ന് ഇന്ന് മാസപ്പിറവി കണ്ടതിനാല്‍ ദുല്‍ഹജ്ജ് ഒന്ന് ആഗസ്റ്റ് മൂന്നിനും അറഫാ നോമ്പ് ആഗസ്റ്റ് 11 നും ബലിപെരുന്നാള്‍ ആഗസ്റ്റ് 12 തിങ്കളാഴ്ചയുമായിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പ്രൊഫ.കെ ആലിക്കുട്ടി മുസല്ല്യാര്‍, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട്, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, കെ.വി ഇമ്പിച്ചമ്മത് ഹാജി, കാന്തപുരം വിഭാഗം സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാര്‍ എന്നിവര്‍ അറിയിച്ചു.

കോഴിക്കോട് കാപ്പാട് ഉൾപ്പെടെയുള്ള വിവിധ ഭാഗങ്ങളിൽ ദുൽഹജ്ജ് മാസപ്പിറവി ദ്യശ്യമായെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ബലിപെരുന്നാൾ ഓഗസ്റ്റ് 12 തിങ്കളാഴ്ച ആയിരിക്കുമെന്ന് കോഴിക്കോട് മുഖ്യ ഖാസി കെ.വി. ഇമ്പിച്ചമ്മദ് ഹാജി പ്രഖ്യാപിച്ചു. കൊല്ലത്തു മാസപ്പിറവി ദൃശ്യമായതിനാൽ ബലിപെരുന്നാൾ  തിങ്കളാഴ്ച(ആഗസ്റ്റ് 12) ആയിരിക്കുമെന്ന് തിരുവനന്തപുരം പാളയം ഇമാം വി പി സുഹൈബ്‌ മൗലവി അറിയിച്ചു.

സൗദിയില്‍ മാസപ്പിറവി ദൃശ്യമായതിനാല്‍ യു.എ.ഇ, ബഹ്റൈന്‍, കുവൈത്ത്, ഖത്തര്‍ തുടങ്ങിയ രാഷ്ട്രങ്ങളും ഞായറാഴ്ച ബലി പെരുന്നാള്‍ ആഘോഷിക്കും. എന്നാല്‍ ഒമാനില്‍ മാസപ്പിറവി ദൃശ്യമായതിന് തെളിവ് ലഭിക്കാത്തതിനാല്‍ ആഗസ്ത് 12ന് തിങ്കളാഴ്ചയായിരിക്കും ബലിപെരുന്നാള്‍.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ