തുലാവർഷം എത്തി; ശനിയാഴ്ച വരെ കേരളത്തില്‍ വ്യാപകമായ മഴ

തുലാവർഷം എത്തി; ശനിയാഴ്ച വരെ കേരളത്തില്‍ വ്യാപകമായ മഴ
rain_1_0_0_0

തിരുവനന്തപുരം: ഇന്നോ നാളെയോ തുലാവര്‍ഷം ആരംഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ശനിയാഴ്ച വരെ കേരളത്തില്‍ വ്യാപകമായ മഴയുണ്ടാകും. ശക്തമായ ഇടിയും മിന്നലും ഉണ്ടാകാനും സാധ്യതയുണ്ട്. തീരപ്രദേശത്ത് 65 കിലോമീറ്റര്‍വരെ വേഗതയുള്ള കാറ്റിന് ഇടയുള്ളതിനാല്‍ ബുധനാഴ്ച മത്സ്യത്തൊഴിലാളികള്‍ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്.

അതേസമയം സംസ്ഥാനത്ത് ബുധനാഴ്ച വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ  വകുപ്പ് അറിയിച്ചു. ഇതിന്‍റെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്നു യെലോ അലെർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, വയനാട് ജില്ലകളിൽ  വ്യാഴാഴ്ച യെലോ അലെർട്ട് നൽകിയിട്ടുണ്ട്.

കാലവര്‍ഷം പിന്‍മാറുന്നതിന് പിറകെ തുലാവര്‍ഷമെത്തുമെന്നാണ് കാലാവസ്ഥാ  നിരീക്ഷകര്‍ പറയുന്നത്. ശനിയാഴ്ചവരെ ശക്തമായ മഴയും ഇടിമിന്നലും ഉണ്ടാകും. ജാഗ്രതപാലിക്കണമെന്ന യെല്ലോ അലേര്‍ട്ട് നിലവിലുണ്ട്. കാലവര്‍ഷം ചരിത്രത്തില്‍ ഏറ്റവും വൈകിയാണ് ഇത്തവണ പിന്‍മാറുന്നത്. സാധാരണ സെപ്റ്റംബര്‍ അവസാനത്തോടെ ഇടവപ്പാതി അവസാനിക്കേണ്ടതാണ്.

സമുദ്രത്തിന് ചൂട് കൂടുന്നതിനാല്‍, അറേബ്യന്‍ സമുദ്രത്തിലും ചുഴലിക്കാറ്റുകളുണ്ടാകാനുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ പറയുന്നു. സെപ്റ്റംബര്‍ 30 വരെയുള്ള കണക്കുകൾ പ്രകാരം സംസ്ഥാനത്ത് 13 ശതമാനം മഴയാണ് അധികം കിട്ടിയത്.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ