പ്രവാസി മലയാളിയെ പച്ചക്കറി ലോറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Share

റിയാദ്: സൗദിയില്‍ മലയാളി യുവാവിനെ പച്ചക്കറി ലോറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് പേരാമ്പ്ര സ്വദേശി റഫീഖ് കാഞ്ഞിരക്കുറ്റിയെ (49)യാണ് ജിദ്ദക്കും അല്ലൈത്തിനും ഇടയില്‍ മുജൈരിമ പെട്രോള്‍ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട പച്ചക്കറി ലോറിയില്‍ മരിച്ച നിലയില്‍ കണ്ടത്തിയത്.

ഏറെക്കാലമായി ഖുന്‍ഫുദയില്‍ പച്ചക്കറി വ്യാപാര തൊഴിലാളിയായ റഫീഖ് ബുധനാഴ്ച ജിദ്ദയില്‍നിന്ന് പച്ചക്കറിയുമായി ഖുന്‍ഫുദയിലേക്കു വരുന്നതിനിടെ നെഞ്ച് വേദനയെ തുടര്‍ന്ന് മുജൈരിമ റെസ്റ്റിംഗ് സ്റ്റേഷനില്‍ ലോറി നിര്‍ത്തിയതാണെന്ന് കരുതുന്നു. ജിദ്ദയില്‍നിന്ന് വരുന്ന ചരക്ക് വാഹനങ്ങള്‍ സാധാരണ വിശ്രമത്തിനായി നിര്‍ത്തിയിടുന്ന സ്ഥലമായതിനാല്‍ ആരുടെയും ശ്രദ്ധയില്‍ പെട്ടില്ല. റഫീഖ് എത്തേണ്ട സമയത്തും കാണാത്തതിനാല്‍ കൂടെയുള്ള ജോലിക്കാരും ബന്ധുക്കളും നടത്തിയ അന്വേഷണത്തിലാണ് നിര്‍ത്തിയിട്ട ലോറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

അല്ലൈത്ത് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം മറവു ചെയ്യുന്നതിനായി നിയമ നടപടികള്‍ പൂര്‍ത്തിയാക്കി വരുന്നു. ഇടക്കാലത്ത് പ്രവാസം നിര്‍ത്തി നാട്ടില്‍ പോയിരുന്ന റഫീക്ക് വീണ്ടും പുതിയ വിസയില്‍ വന്നു ജോലി തുടരുകയായിരുന്നു. സാജിദ യാണ് ഭാര്യ. മക്കള്‍: മുഹമ്മദ് അഫ്താബ്, മുഹമ്മദ് അഫ്ലാ, ആമിനാ ഹന്‍സ. മൃതേദഹം അല്ലൈത്തില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ