പ്രവാസി മലയാളി യുവാവ് തൂങ്ങി മരിച്ച നിലയില്‍

Share

റിയാദ്: സൗദി അറേബ്യയില്‍ മലയാളി യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. റിയാദിന് സമീപം അല്‍ഖര്‍ജില്‍ കലാകായിക രംഗത്തെ സജീവസാന്നിധ്യം പാലക്കാട് പട്ടാമ്പി വാരണാംകുര്‍ശ്ശി സ്വദേശി കുഞ്ഞു മുഹമ്മദ് എന്ന കുഞ്ഞു (33) ആണ് മരിച്ചത്. ബുധനാഴ്ച്ച പുലര്‍ച്ചെയാണ് താമസ സ്ഥലത്തു തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

പിതാവ് തുടങ്ങി വെച്ച കണ്‍സ്ട്രക്ഷന്‍ മേഖലയുമായി ബന്ധപ്പെട്ട ബിസിനസ് ചെയ്തു കൊണ്ടിരിക്കുകയായിരുന്നു അദ്ദേഹം. മികച്ച ഫുട്ബോള്‍ കളിക്കാരനും നല്ല സംഘാടകനുമായിരുന്ന കുഞ്ഞു അല്‍ ഖര്‍ജ് നൈറ്റ് റൈഡര്‍സ് ക്ലബ്ബിന്റെ നേതൃനിരയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

വെള്ളിയാഴ്ച്ച നടക്കാനിരുന്ന ഫുട്ബോള്‍ ടൂര്‍ണ്ണമെന്റിലേക്കുള്ള ടീമിന്റെ ജേഴ്സിയടക്കം ഇദ്ദേഹം ഒരുക്കിവെച്ചിരുന്നു. പുത്തന്‍ പീടിയേക്കല്‍ അലിയാണ് പിതാവ്. ഉമ്മ സുലൈഖ. ഭാര്യ സുല്‍ഫത്ത്. ഹയാന്‍ ഏക മകനാണ്. അബ്ദുല്‍ അസീസ്, ഷഹനാസ് അലി സഹോദരങ്ങളാണ്. മൃതദേഹം അല്‍ഖര്‍ജ് കിങ് ഖാലിദ് ഹോസ്പിറ്റലില്‍ മോര്‍ച്ചറിയിലാണ്. നടപടി ക്രമങ്ങളുമായി സാമൂഹ്യ പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ