395 രൂപയ്ക്ക് കൊച്ചിയില്‍ എസി മുറിയില്‍ ഒരു രാത്രി തങ്ങാം

മെട്രോ നഗരമായ കൊച്ചിയില്‍ ഒരു രാത്രിതാങ്ങാന്‍ അത്യാവശ്യം നല്ല ഒരു മുറി ലഭിക്കാന്‍ എത്ര രൂപ നല്‍കേണ്ടി വരും. എങ്ങും തൊടാതെ ഒരു ആയിരം എങ്കിലും അതിനു ചിലവിടേണ്ടി വരും എന്നത് ഉറപ്പാണ്. എന്നാല്‍ ഇത് വെറും 395 രൂപയ്ക്ക് കൊച്ചിയില്‍ എസി മുറിയില്‍ തങ്ങാം. എവിടെയെന്നോ നമ്മുടെ കൊച്ചി മെട്രോയുടെ എംജി റോഡ് സ്റ്

395 രൂപയ്ക്ക് കൊച്ചിയില്‍ എസി മുറിയില്‍ ഒരു രാത്രി തങ്ങാം
dorm

മെട്രോ നഗരമായ കൊച്ചിയില്‍ ഒരു രാത്രിതാങ്ങാന്‍  അത്യാവശ്യം നല്ല ഒരു മുറി ലഭിക്കാന്‍ എത്ര രൂപ നല്‍കേണ്ടി വരും. എങ്ങും തൊടാതെ ഒരു ആയിരം എങ്കിലും അതിനു ചിലവിടേണ്ടി വരും എന്നത് ഉറപ്പാണ്. എന്നാല്‍ ഇത് വെറും  395 രൂപയ്ക്ക് കൊച്ചിയില്‍ എസി മുറിയില്‍ തങ്ങാം. എവിടെയെന്നോ നമ്മുടെ  
കൊച്ചി മെട്രോയുടെ എംജി റോഡ് സ്റ്റേഷനില്‍.

മെട്രോയുടെ എംജി റോഡ് സ്റ്റേഷനിലാണ് എല്ലാവർക്കും ഉപകാരപ്രദമായ ഒരു ഡോർമിറ്ററി തുടങ്ങിയിരിക്കുന്നത്. പീറ്റേഴ്‌സ് ഇൻ എന്ന പേരിലാണു ഡോർമെട്രിയുടെ പ്രവർത്തനം. ഇരുന്നൂറ് കിടക്കകളും നാല്‍പത് ടോയിലെറ്റുകളുമുണ്ട് ട്രയിന്‍ കമ്പാര്‍ട്ട്‌മെമെന്റിന്റെ മാതൃകയിലുള്ള ഈ എ സി ഡോര്‍മെട്രിയില്‍. കൊച്ചിയിലെത്തുന്ന ആര്‍ക്കും മിതമായ ചിലവില്‍ ഇവിടെ താമസിക്കാം.

ഒരു ദിവസം താമസിക്കാന്‍ 395 രൂപയാകും. സ്ത്രീകള്‍ക്ക് പ്രത്യേകം കമ്പാര്‍ട്ട്‌മെന്റ് മുറികളുമുണ്ട്. മൊബൈല്‍ ചാര്‍ജിംഗ് പോയിന്റ് റീഡിങ്ങ് ലൈറ്റ്, വൈഫൈ, ലോക്കര്‍ തുടങ്ങിയ സംവിധാനങ്ങളുമുണ്ട്. ഇന്ത്യയിൽ മെട്രോ സ്റ്റേഷൻ കേന്ദ്രമാക്കിയിട്ടുള്ള ആദ്യത്തെ ഡോർമിറ്ററി ആണിത്.

താമസക്കാർക്ക് സുരക്ഷിതവും വൃത്തിയുള്ളതുമായ സ്ഥലത്ത് സ്വച്ഛമായ വിശ്രമമാണു പീറ്റേഴ്‌സ് ഇൻ മെട്രോ സ്റ്റേഷനുകളിൽ ഒരുക്കുന്ന ഡോർമെട്രികളിൽ പ്രദാനം ചെയ്കയെന്നു കമ്പനിയുടെ മാനേജിങ് ഡയറക്ടർ ഫ്രാൻസിസ് മുക്കാണിക്കൽ പറഞ്ഞു.

ഈ സംവിധാനം മറ്റുള്ള സ്റ്റേഷനുകളിലേക്കു കൂടി വ്യാപിപ്പിക്കാനാണു പദ്ധതി. വിവാഹ ആവശ്യങ്ങൾക്കായും യാത്രാ പരിപാടികൾക്കുമായും എത്തുന്നവർക്കു ചെലവ് കുറഞ്ഞ രീതിയിൽ ഒന്നിച്ചു താമസിക്കാനുള്ള അവസരമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. കൂടാതെ 900 രൂപയ്ക്ക് കൊച്ചിയിലെ കാഴ്ചകൾ കാണാനുള്ള അവസരവും ഒരുക്കും.

രാത്രി ഏഴിനു ചെക്ക് ഇൻ ചെയുന്ന ഒരാൾക്കു രാവിലെ എട്ടു വരെ ഇവിടെ കഴിയാം. പകൽ സമയ വിശ്രമത്തിനും അവസരമുണ്ട്. ഒരു രാത്രി താമസത്തിന് 395 രൂപയാണു ഫീസ്. കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങളുള്ള കംപാർട്മെന്റ് മുറികളും ഉണ്ട്. കൂട്ടമായി എത്തുന്നവര്‍ക്ക് പ്രത്യേക പാക്കേജുകളും ഉണ്ടാകും. ഈ പദ്ധതി മറ്റ് സ്റ്റേഷനുകളിലേക്ക് കൂടി വ്യാപിപ്പിക്കുന്നതും ആലോചനയിലുണ്ട്.

Read more

23 പാക് പൗരന്‍മാരെ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍

23 പാക് പൗരന്‍മാരെ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡൽഹി: ജയ്ഷ് ഇ മുഹമ്മദ്, ലഷ്കർ ഇ തൊയ്ബ തുടങ്ങിയ ഭീകരസംഘടനകളുമായി ബന്ധമുള്ള 23 പാക് പൗരന്മാരെ കേന്ദ്ര സർക്കാർ യുഎപിഎ പ്രകാരം ഭീകരരു

പുസ്തക വിവാദത്തിൽ നടപടിയുമായി ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ; എട്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു

പുസ്തക വിവാദത്തിൽ നടപടിയുമായി ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ; എട്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു

പുസ്തകവിവാദത്തിൽ നടപടിയുമായി ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ. എട്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്

അമ്മ നേതൃത്വം ഏറ്റെടുക്കാന്‍ ധ്യാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്, ചെറുപ്പക്കാര്‍ മത്സരിക്കട്ടെ: മാല പാര്‍വതി

അമ്മ നേതൃത്വം ഏറ്റെടുക്കാന്‍ ധ്യാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്, ചെറുപ്പക്കാര്‍ മത്സരിക്കട്ടെ: മാല പാര്‍വതി

കൊച്ചി: താരസംഘടനയായ അമ്മയുടെ നേതൃത്വത്തിലേക്ക് വരാന്‍ നടന്‍ ധ്യാന്‍ ശ്രീനിവാസന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചുവെന്ന് നടി മാലാ പാര്‍വതി. ആഭ്

പാലാ നഗരസഭയില്‍ ഭരണസമിതിക്കുള്ള പിന്തുണ പിന്‍വലിച്ച് കോണ്‍ഗ്രസ്

പാലാ നഗരസഭയില്‍ ഭരണസമിതിക്കുള്ള പിന്തുണ പിന്‍വലിച്ച് കോണ്‍ഗ്രസ്

കോട്ടയം: പാലാ നഗരസഭയില്‍ സ്വതന്ത്ര കൂട്ടായ്മ നേതൃത്വം നൽകുന്ന ഭരണസമിതിക്കുള്ള പിന്തുണ പിന്‍വലിച്ച് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍. കോണ്