പൊന്നമറ്റം വീട് പോലീസ് പൂട്ടി സീല്‍ ചെയ്തു; ജോളിയുമായി ഫോണില്‍ ബന്ധപ്പെട്ടവരെ പോലീസ് ചോദ്യം ചെയ്‌തേക്കും

പൊന്നമറ്റം വീട് പോലീസ് പൂട്ടി സീല്‍ ചെയ്തു; ജോളിയുമായി ഫോണില്‍ ബന്ധപ്പെട്ടവരെ  പോലീസ് ചോദ്യം ചെയ്‌തേക്കും
image

താമരശ്ശേരി: കൂടത്തായിയിലെ കൊലപാതക പരമ്പര നടന്ന പൊന്നമറ്റം വീട് പോലീസ് പൂട്ടി സീല്‍ ചെയ്തു. ഇന്ന് രാവിലെ കോടഞ്ചേരി പോലീസെത്തിയാണ് വീട് പൂട്ടി സീല്‍ ചെയ്തത്. മരിച്ച റോയിയുടെ സഹോദരിയടക്കം ചിലര്‍ ഇന്നലെ രാത്രി ഈ വീട്ടിലുണ്ടായിരുന്നു. ഇവര്‍ ഇന്ന് രാവിലെ വീട്ടില്‍ നിന്ന് മാറി. കേസിലെ പ്രതിയായ ജോളി പോലീസിന് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് വീട് പൂട്ടിയത്. വീട്ടില്‍ അവശേഷിക്കുന്ന തെളിവുകള്‍ നഷ്ടപ്പെടാതിരിക്കാനാണ് നടപടിയെന്ന് പോലീസ് അറിയിച്ചു.

ഇതിനിടെ മരിച്ചവരുടെ ഭൗതിക അവശിഷ്ടങ്ങള്‍ എത്രയും പെട്ടെന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നാവശ്യപ്പെട്ട് കണ്ണൂരിലെ ഫോറന്‍സിക് ലാബ് ഡയറക്ടര്‍ക്ക് റൂറല്‍ എസ്.പി.കത്തയച്ചു.കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് ഏഴോളം പേര്‍ക്ക് പോലീസ് നോട്ടീസയക്കാനും തീരുമാനിച്ചിട്ടുണ്ട്. ജോളിയുടെ ഫോണ്‍ പരിശോധിച്ച ശേഷം ചില ആളുകള്‍ പോലീസ് നിരീക്ഷണത്തിലാണ്. ജോളിയുമായി തുടര്‍ച്ചയായി ഫോണിലൂടെ ബന്ധപ്പെട്ട്‌ക്കൊണ്ടിരിക്കുന്നവരെ ചോദ്യം ചെയ്യലിനായി വിളിച്ച് വരുത്തിയേക്കും. അത്തരക്കാരുടെ ലിസ്റ്റ് പോലീസ് തയ്യാറാക്കിയിട്ടുണ്ട്.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ