കുവൈത്തില്‍ അനധികൃതമായി പ്രതിഷേധ പ്രകടനം നടത്തി; 21 ഇന്ത്യക്കാര്‍ പോലീസ് പിടിയില്‍

കുവൈത്തില്‍ അനധികൃതമായി പ്രതിഷേധ പ്രകടനം നടത്തി; 21 ഇന്ത്യക്കാര്‍ പോലീസ് പിടിയില്‍
ARREST_2540291b

കുവൈത്ത് സിറ്റി: കുവൈത്തില്‍ അനധികൃതമായി പ്രതിഷേധ പ്രകടനം നടത്തിയ 21 ഇന്ത്യക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. തെലങ്കാനയില്‍ പിഞ്ചുകുഞ്ഞിനെ ലൈംഗിക പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധ പ്രകടനം.

ബാനറുകള്‍ ഉയര്‍ത്തിയാണ് പ്രകടനം നടത്തിയ തെലങ്കാന സ്വദേശികളായ  21 പേരെയാണ്  പോലീസ് അറസ്റ്റ്  ചെയ്തത്.തെലങ്കാനയിലെ വാറങ്കലില്‍ ഒന്‍ത് മാസം പ്രായമുള്ള കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ കഴിഞ്ഞ ദിവസം പ്രവീണ്‍ കുമാര്‍ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ക്ക് വധശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. പിടിയിലായവരെ ഉടന്‍ നാടുകടത്തുമെന്ന് ആഭ്യന്തര മന്ത്രാലയം അധികൃതര്‍ അറിയിച്ചു.

കുവൈത്തിലെ നിയമപ്രകാരം വിദേശികള്‍ അനധികൃതമായി യോഗം ചേരുന്നതും പ്രകടനങ്ങള്‍ നടത്തുന്നതും ഗുരുതരമായ കുറ്റമാണ്. ഇത് അവഗണിച്ചാണ് പ്രവാസികള്‍ പ്രതിഷേധ പ്രകടനം നടത്തിയത്. പ്രതിഷേധം നടത്തിയ ഇവരെ നാടുകടത്തല്‍ കേന്ദ്രത്തിലേക്ക് മാറ്റി.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ