വിവാഹിതരായി മൂന്ന്മിനുട്ടിനുളിൽ വിവാഹമോചനം നേടി ദമ്പതിമാർ

Share

ഇന്ന് വിവാഹ മോചനം പുതുമയുള്ള ഒന്നല്ല. ചില വിവാഹ ബന്ധങ്ങൾ മൂന്നോ നാലോ വർഷങ്ങൾക് ശേഷം വിവാഹമോചനത്തിലേക് നയിക്കുന്നു എന്നാൽ മറ്റുചിലത് പത്തോ മുപ്പതോ ദാമ്പത്യ ജീവിതത്തിനുശേഷം വിവാഹമോചനത്തിലേക്ക് നീങ്ങുന്ന ഭാര്യാഭർത്താക്കന്മാറിലിടയിലുള്ള സുഖകരമല്ലാത്ത പ്രശ്നങ്ങളും വിശ്വാസക്കുറവുമാണ് ഒട്ടുമിക്ക വിവാഹമോചനത്തിന് വഴിഒരുക്കുന്നത്. എന്നാൽ വിവാഹം കയിഞ്ഞ് മൂന്ന് മിനുട്ടിനുള്ളിൽ വിവാഹ മോചിതറായിരിക്കുകയാണ് കുവൈറ്റിലെ ദമ്പതിമാർ. വിവാഹത്തിന്‍റെ ഔപചാരിക നടപടിക്രമങ്ങൾ അവസാനിച്ച ശേഷം, വെറും മൂന്ന് മിനിറ്റിനുള്ളിലാണ് ദമ്പതികള്‍ വിവാഹബന്ധം ഒഴിഞ്ഞതെന്ന് ഇൻഡിപെൻഡന്‍റ്സ് ഇൻഡിയിലെ ഒരു റിപ്പോർട്ട് പറയുന്നു.

എന്നാൽ രസകരമായ സംഭവം ഇത് നടന്നിട്ട് ഇപ്പോൾ ആറു വർഷമാവുന്നു. 2019 ലാണ് ഈ വിഷയം നടന്നത്.വീണ്ടും ഈ വിഷയം സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആവുന്നു.കോടതിയിൽ നിന്നും വിവാഹ ചടങ്ങ് കഴിഞ്ഞ് വരനും വധുവും ഇറങ്ങവെ വധുവിന്റെ കാലൊന്നു ഇടറി വീണു. ഇത് കണ്ട് വരൻ വധുവിനെ 'മണ്ടി' എന്നുവിളിച്ചതിനുപിന്നാലെ പ്രകോപിദായായ വധു ജഡ്ജിയോട് വിവാഹമോചനംആവശ്യപ്പെടുകയായിരുന്നു. വിവാഹം കയിഞ്ഞ് മൂന്ന് മിനിറ്റിനുള്ളിൽത്തന്നെ വധുവിന്റെ ആവശ്യപ്രകാരം ജഡ്ജി വിവാഹമോചനം നൽകുകയായിരുന്നു.

കുവൈത്തിന്‍റെ ചരിത്രത്തില്‍ തന്നെ ഏറ്റവും ചെറിയ വിവാഹബന്ധമായിരുന്നു ഇതെന്ന് പറയുന്നു.സംഭവും വീണ്ടും സമൂഹ മാധ്യമങ്ങളില്‍ വൈറലായതിനു ശേഷം വധുവിന്റെ തീരുമാനത്തോട് ശരിവെക്കുന്ന അഭിപ്രയമാണ് എല്ലാവരും പങ്കുവെക്കുന്നത്.പരസ്പരം ബഹുമാനമില്ലെത്തിൽ വിവാഹം പൂർണമാകില്ലായെന്നും, തുടക്കം ഇതാണെങ്കിൽ ഒടുക്കം നരഗം ആവുമെന്നും, കമന്റിൽ പറയുന്നു.

2004ൽ യുകെയിൽ ഒരു ദമ്പതികൾ വിവാഹം കഴിഞ്ഞ് 90 മിനിട്ടുകൾക്ക് ശേഷം വിവാഹമോചനത്തിന് അപേക്ഷിച്ചതായി റിപ്പോർട്ടുണ്ട്. വധുവിന്റെ സുഹൃത്തുകളുമായി വരൻ ഗ്ലാസ് ടോസ്റ്റ് ചെയ്തതിൽ പ്രകോപിതയായ യുവതി ആഷ്ട്രേ എടുത്ത് വരന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. പിന്നാലെ വധു വിവാഹമോചന അപേക്ഷ സമർപ്പിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ