ഇന്ത്യയുൾപ്പെടെ 6 രാജ്യങ്ങളിൽ നിന്നു നേരിട്ടുള്ള വിമാന സർവീസ് പുനരാരംഭിക്കും: കുവൈത്ത്

Share

കുവൈത്ത് സിറ്റി: ഇന്ത്യയുൾപ്പെടെ 6 രാജ്യങ്ങളിൽ നിന്നു നേരിട്ടുള്ള വിമാന സർവീസ് പുനരാരംഭിക്കാൻ കുവൈത്ത് തീരുമാനിച്ചു. ഇന്നലെ ചേർന്ന മന്ത്രിസഭയുടെ അസാധാരണ യോഗമാണു തീരുമാനമെടുത്തത്. ഈജിപ്ത്, നേപ്പാൾ, പാക്കിസ്ഥാൻ, ബംഗ്ലദേശ്, ശ്രീലങ്ക എന്നിവയാണ് മറ്റു രാ‍ജ്യങ്ങൾ.

കോവിഡ് വ്യാപനത്തിനെതിരെ ഈ രാജ്യങ്ങൾ കൈക്കൊള്ളുന്ന നിയന്ത്രണങ്ങൾ പരിഗണിച്ചാണു തീരുമാനം. കോവിഡ് ആരംഭിച്ചകാലം തൊട്ട് നിർത്തലാക്കിയതാണ് ഇന്ത്യയിൽനിന്ന് നേരിട്ടുള്ള വിമാന സർവീസ്.

ഓഗസ്റ്റ് 1ന് വിദേശ രാജ്യങ്ങളിൽ നിന്നുള്ളവർക്കു കുവൈത്തിൽ തിരികെ പ്രവേശനം അനുവദിച്ചിരുന്നുവെങ്കിലും ഈ രാജ്യങ്ങളിൽ നിന്നു നേരിട്ടുള്ള സർവീസ് ആരംഭിച്ചിരുന്നില്ല. പകരം മറ്റൊരു രാജ്യത്ത് 14 ദിവസം തങ്ങിയതിനു ശേഷം കുവൈത്തിൽ പ്രവേശിക്കാനായിരുന്നു സൗകര്യം. ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നതിന് ഭീമമായ തുകയാണ് ട്രാവൽ ഏജൻസികൾ ചുമത്തുന്നത് എന്നത് സാധാരണക്കാരായ യാത്രക്കാർക്ക് താങ്ങാവുന്നതിലും ഏറെയുമായി. ഈ സാഹചര്യത്തിൽ നേരിട്ടുള്ള സർവീസ് പുനരാരംഭിക്കുന്നത് ഒട്ടേറെ പേർക്ക് ആശ്വാസമാകും.

കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റിന് കുവൈത്ത് ആരോഗ്യമന്ത്രാലയം അംഗീകാരം നൽകിയിട്ടും യാത്രാസൗകര്യമില്ലാതെ പ്രയാസപ്പെടുന്ന മലയാളികൾ ഉൾപ്പെടെ ഒട്ടേറെ ആളുകളുണ്ട്.

കുവൈത്ത് സർക്കാർ ഏർപ്പെടുത്തിയ കർശന മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാകും വിദേശത്ത് നിന്നുള്ളവർക്ക് കുവൈത്തിലേക്ക് പ്രവേശനം.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ