പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; ഞായറാഴ്‍ച മുതല്‍ സന്ദര്‍ശക വിസ അനുവദിച്ചു

Share

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഞായറാഴ്‍ച മുതല്‍ സന്ദര്‍ശക വിസകള്‍ അനുവദിച്ചു തുടങ്ങി. ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. മൂന്ന് മാസം കാലാവധിയുള്ള വിസകളാവും അനുവദിക്കുകയെന്നും അറിയിപ്പില്‍ പറയുന്നു. അപേക്ഷാ നടപടികള്‍ എളുപ്പമാക്കുന്നതിനായി ആവശ്യമായ എല്ലാ രേഖകളും ഹാജരാക്കണമെന്നും അറിയിച്ചിട്ടുണ്ട്.

ദീര്‍ഘകാലമായി നാട്ടില്‍ പോകാന്‍ സാധിക്കാത്തവര്‍ ഉള്‍പ്പെടെയുള്ള പ്രവാസികളില്‍ പലരും സന്ദര്‍ശക വിസയില്‍ കുടുംബത്തെ കുടുംബത്തെ കുവൈത്തിലേക്ക് കൊണ്ടുവരാനുള്ള തയ്യാറെടുപ്പിലാണ്. നിലവില്‍ മന്ത്രിസഭയുടെയും കൊവിഡ് എമര്‍ജന്‍സി കമ്മിറ്റിയുടെയും പ്രത്യേക അനുമതിയോടെ മാത്രമായിരുന്നു കൊമേഴ്‍സ്യല്‍, ഫാമിലി വിസകള്‍ അനുവദിച്ചിരുന്നത്. ആരോഗ്യ മേഖലയില്‍ അടക്കമുള്ള വളരെക്കുറച്ച് പേര്‍ക്ക് മാത്രമാണ് ഇവ പ്രയോജനപ്പെടുത്താനായത്. എന്നാല്‍ പുതിയ തീരുമാനത്തോടെ കുടുംബങ്ങളെ കുവൈത്തിലേക്ക് കൊണ്ടുവരാന്‍ കാത്തിരിക്കുന്ന പ്രവാസികള്‍ക്ക് അതിനുള്ള തടസങ്ങള്‍ നീങ്ങുകയാണ്.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ