'പുതിയ തുടക്കം'; സുസ്മിത സെന്നുമായി ഡേറ്റിങ്ങിലെന്ന് ലളിത് മോദി; ചിത്രങ്ങളുമായി ട്വീറ്റ്

Share

മുൻ വിശ്വസുന്ദരിയും ബോളിവുഡ് നടിയുമായ സുസ്മിത സെന്നിനൊപ്പം പുതിയ ജീവിതത്തിന് തുടക്കമിടുന്നതായി ഐപിഎൽ മുൻ ചെയർമാനും വ്യവസായിയുമായ ലളിത് മോദി. സുസ്മിതക്കൊപ്പമുള്ള ചിത്രങ്ങൾ ട്വീറ്റ് ചെയ്താണ് ലളിത് മോദി പ്രഖ്യാപനം നടത്തിയത്.

ഇരുവരും ഇപ്പോൾ ഡേറ്റിംഗിലാണെന്ന്’ ലളിത് മോദി ട്വീറ്റിലൂടെ വ്യക്തമാക്കുന്നു. കുടുംബങ്ങളോടൊപ്പം ആഗോള പര്യടനത്തിന് ശേഷം ലണ്ടനിൽ തിരിച്ചെത്തിയെന്നും, അതില്‍ തന്നെ തന്‍റെ നല്ലപാതിയായ സുസ്മിതാ സെന്നിനെ പ്രത്യേകം പരാമര്‍ശിക്കേണ്ടതില്ല. ഒടുവിൽ ഒരു പുതിയ ജീവിതം ലഭിക്കുന്നു, എന്നാണ് മോദി പറഞ്ഞത്. ഇതിന് പിന്നാലെ ഇരുവരുടെയും വിവാഹം കഴിഞ്ഞോ എന്ന നിലയില്‍ കമന്‍റുകള്‍ ഏറെ വന്നപ്പോള്‍ ലളിത് മോദി വീണ്ടും ട്വീറ്റ് ചെയ്തു.

വ്യക്തതയ്ക്കായി പറയുന്നു. ഞങ്ങള്‍ വിവാഹം കഴിച്ചിട്ടില്ല, പരസ്പരം ഡേറ്റിംഗിലാണ്. വിവാഹം അതും ഒരുനാൾ സംഭവിക്കും-മോദിയുടെ രണ്ടാമത്തെ ട്വീറ്റ് പറയുന്നു. 47-കാരിയായ സുസ്മിതാ സെൻ. 1994ല്‍ അവർ മിസ് യൂണിവേഴ്സ് പട്ടം നേടിയ വ്യക്തിയാണ്. ആദ്യമായി മിസ് യൂണിവേഴ്‌സ് കിരീടം നേടിയ ഇന്ത്യന്‍ വനിത ഇവരാണ്. ബോളിവുഡിലെ തിരക്കേറിയ നടിയായിരുന്നു സുസ്മിത ഒരു കാലത്ത്. ഇതുവരെ വിവാഹം കഴിക്കാത്ത സുസ്മിത സെന്‍ രണ്ട് പെണ്‍കുട്ടികളെ ദത്തെടുത്തിട്ടുണ്ട്.

59-കാരനായ ലളിത് മോദി ഐപിഎല്‍ എന്ന ആശയത്തിന്‍റെ പിതാവും, അതിന്‍റെ ആദ്യത്തെ ചെയര്‍മാനും ആയിരുന്നു. 2010 വരെ മൂന്ന് വർഷം ഐപിഎല്‍ നയിച്ച ഇദ്ദേഹം. ബിസിസിഐയുടെ വൈസ് പ്രസിഡന്‍റായും ചാമ്പ്യൻസ് ലീഗിന്റെ ചെയർമാനായും പ്രവര്‍ത്തിച്ചു. പിന്നീട് സാമ്പത്തിക ക്രമക്കേടുകളില്‍ പെട്ട് രാജ്യം വിട്ടു.

2018ല്‍ ലളിത് മോദി വിവാഹ മോചിതനായി. അദ്ദേഹത്തിന് രണ്ട് മക്കളുമുണ്ട്. സാമ്പത്തിക ഇടപാടുകേസിൽ ഇഡിയുടെ അന്വേഷണം നേരിടുന്ന ലളിത് മോദി നിലവിൽ ലണ്ടനിലാണ് താമസിക്കുന്നത്.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ