72 ലക്ഷം രൂപയുടെ ബില്‍ അടയ്ക്കണം; ലെനിന്‍ രാജേന്ദ്രന്റെ മൃതദേഹം വിട്ടു തരില്ലെന്ന് അപ്പോളോ ആശുപത്ര; ഒടുവില്‍ മുഖ്യമന്ത്രി വാക്ക് നല്‍കി

അന്തരിച്ച സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്റെ മൃതദേഹം വിട്ടു നല്‍കാതെ ചെന്നൈ അപ്പോളോ ആശുപത്രി അധികൃതര്‍. കരള്‍മാറ്റ ശസ്ത്രക്രിയയെത്തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അദ്ദേഹം മരിച്ചത്.

72 ലക്ഷം രൂപയുടെ ബില്‍ അടയ്ക്കണം; ലെനിന്‍ രാജേന്ദ്രന്റെ മൃതദേഹം വിട്ടു തരില്ലെന്ന് അപ്പോളോ ആശുപത്ര; ഒടുവില്‍ മുഖ്യമന്ത്രി വാക്ക് നല്‍കി
lenin (1)

അന്തരിച്ച സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്റെ മൃതദേഹം  വിട്ടു നല്‍കാതെ ചെന്നൈ അപ്പോളോ ആശുപത്രി അധികൃതര്‍.  
കരള്‍മാറ്റ ശസ്ത്രക്രിയയെത്തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അദ്ദേഹം മരിച്ചത്.

ചികിത്സാച്ചെലവായ 72 ലക്ഷം രൂപ മുഴുവന്‍ കെട്ടാതെ മൃതദേഹം വിട്ടുനല്‍കില്ലെന്ന് അപ്പോളോ അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രി ഉറപ്പുനല്‍കിയാല്‍ മൃതദേഹം വിട്ടു നല്‍കാമെന്നാണ് അധികൃതര്‍ അറിയിച്ചത്. തുടര്‍ന്ന് നോര്‍ക്ക ഉദ്യോഗസ്ഥര്‍ ആശുപത്രിയിലെത്തി ചര്‍ച്ച നടത്തിയിരുന്നു.

ആശുപത്രിയില്‍ അടയ്‌ക്കേണ്ട ബാക്കി തുക സര്‍ക്കാര്‍ നല്‍കും. നേരത്തെ ചികിത്സയ്ക്കായി അദ്ദേഹത്തിന് സര്‍ക്കാര്‍ ധനസഹായം നല്‍കിയിരുന്നു. ആശുപത്രി ചെലവായി നേരത്തെ അപ്പോളയില്‍ 32 ലക്ഷമാണ് അടച്ചിരുന്നത്. തുടര്‍ന്ന് മൃതശരീരം മോര്‍ച്ചറിയിലേക്ക് മാറ്റി. ഇന്ന് രാവിലെ 9ന് രാമചന്ദ്ര മെഡിക്കല്‍ കൊളേജില്‍ എംബാം ചെയ്തു തിരുവനന്തപുരത്തേക്ക് കൊണ്ടുവരും. നവംബര്‍ 17നായിരുന്നു ലെനിന്‍ രാജേന്ദ്രന്റെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ. പിന്നീട് കരളില്‍ അണുബാധ ഉണ്ടായി രക്തസമ്മര്‍ദ്ദം അമിതമായി കുറഞ്ഞു. തിങ്കളാഴ്ച രാത്രി 8.45 ഓടെയാണ് മരണം സംഭവിച്ചത്.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ